കുമ്മനം രാജശേഖരെൻറ പി.എ ചമഞ്ഞയാൾക്ക് പൊലീസ് ഒരുക്കിയത് ‘സുഖ താമസം’
text_fieldsതൃശൂർ: മിസോറാം മുൻ ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരെൻറ പി.എ ചമഞ്ഞയാൾക്ക് പൊലീസ് ഒരുക്കിയത് ‘സ ുഖ താമസം’. കബളിപ്പിക്കപ്പെട്ട പൊലീസ് അന്വേഷിച്ചിറങ്ങിയപ്പോൾ ഇയാൾ കൊല്ലത്തെ മുൻ യുവമോർച്ച നേതാവാണെന്ന ് വ്യക്തമായി. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻറിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ പൊലീസിെൻറ ചിലവിൽ മുറിയെടുത്ത യു വാവ് ആരുമറിയാതെ മുങ്ങിയതോടെയാണ് കള്ളി വെളിച്ചത്തായത്.
ഇതര ജില്ലയിലെ പൊലീസ് മേലുദ്യോഗസ്ഥൻറെ വിളിയനുസരിച്ചായിരുന്നു തൃശൂരിലെ പൊലീസ് യുവാവിന് സൗകര്യങ്ങളൊരുക്കിയത്. മറ്റൊരാവശ്യത്തിന് എത്തിയ ഇയാളുടെ പേഴ്സ് നഷ്ടമായെന്നും രണ്ട് ദിവസം തങ്ങാൻ സൗകര്യം ഒരുക്കണമെന്നുമായിരുന്നു നിർദ്ദേശം. ഇതിനിടെ ഇയാൾ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഹോട്ടലിലേക്ക് വിളിപ്പിച്ചു. താൻ സുരേഷ്ഗോപി എം.പിയുടെ സ്റ്റാഫിൽ ഉടൻ കയറുമെന്നും അവിണിശേരി പഞ്ചായത്ത് എം.പി ദത്തെടുത്തെന്നും ചർച്ചയുണ്ടെന്നും പറഞ്ഞതോടെ പൊലീസ് മടങ്ങി. മൂന്നാം നാൾ ഹോട്ടലിെൻറ മുറി പൂട്ടി ഇയാൾ മുങ്ങി. പൊലീസ് ബുക്ക് ചെയ്തതിനാൽ കാത്തിരിഞ്ഞ് മടുത്ത ഹോട്ടലുകാർ വിവരം അറിയിച്ചു. തുറന്ന് പരിശോധിച്ചതിൽ പുലി കിടന്നിടത്ത് പൂട പോലും ഇല്ലായിരുന്നു.
ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുമ്മനം രാജശേഖരന് ഇങ്ങനെ ഒരു പി.എ ഇല്ലെന്നും ഇയാൾ കൊല്ലത്തെ യുവമോർച്ച മുൻ നേതാവാണെന്നും വ്യക്തമായത്. ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്ത ഇയാൾ നിരവധിയിടത്ത് സമാന കബളിപ്പിക്കൽ നടത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരം. ഇയാൾ കോയമ്പത്തൂരിൽ ഉണ്ടെന്നാണ് വിവരം. മുമ്പ് ജി.എസ്.ടി ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയയാളും പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.