ഇന്ധന സെസ് ജനങ്ങൾക്ക് വേണ്ടിയെന്ന് ആവർത്തിച്ച് ധനമന്ത്രി; ‘ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണം’
text_fieldsതിരുവനന്തപുരം: ഇന്ധന സെസ് ജനങ്ങൾക്ക് വേണ്ടിയാണെന്നും വ്യക്തിതാൽപര്യമില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. സെസ് ഏർപ്പെടുത്തിയ സാഹചര്യം എല്ലാവരും നോക്കണം. 2015ൽ യു.ഡി.എഫ് സെസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്‍റെ ഗുണത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. സാമൂഹിക ക്ഷേമ പെൻഷൻ 60 ലക്ഷത്തോളം പേർക്ക് നൽകണം. നാട്ടിലെ എല്ലാവരും സഹകരിക്കണമെന്ന് പരസ്യമായി പറഞ്ഞിട്ടാണ് ഇന്ധന സെസ് ഏർപ്പെടുത്തിയത്.
20 ലേറെ രൂപ കേന്ദ്രം ഒരു ലിറ്റർ പെട്രോളിന് വാങ്ങുന്നു. ഗ്യാസ് സബ്സിഡി നൽകുന്നില്ല. ഒരു രൂപ ഇന്ധന സെസ് 2015-16 ലെ ബജറ്റിൽ ഉണ്ടായി. അന്ന് അരിക്ക് ഒരു ശതമാനവും ആട്ട, മൈദ തുടങ്ങിയവക്ക് അഞ്ച് ശതമാനവും നികുതിയും ഏർപ്പെടുത്തിയിരുന്നു. സർക്കാറിന്‍റെയും കൈകാര്യം ചെയ്യുന്നവരുടെയും ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണം.
നിയമസഭയിൽ തന്നെ ഇതെല്ലാം പറഞ്ഞിട്ടുണ്ട്. അതിന് ഇത്രയും അക്രമണം ഏറ്റുവാങ്ങേണ്ടതുണ്ടോ എന്ന് മാധ്യമങ്ങൾ ആലോചിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.