Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന സെസ് കുറച്ച...

ഇന്ധന സെസ് കുറച്ച നടപടി എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തണം -രമേശ് ചെന്നിത്തല

text_fields
bookmark_border
ഇന്ധന സെസ് കുറച്ച നടപടി എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തണം -രമേശ് ചെന്നിത്തല
cancel

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തി​​​െൻറ ഇന്ധന സെസ് കുറച്ച സംസ്ഥാന സര്‍ക്കാരി​​​െൻറ നടപടി കേരളത്തി ലെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമാണ് ഇന്ധന സെസ്​ 28 ശതമാനത്തില്‍ നിന്നും ഒരു ശതമാനമാക്കി കുറച്ചത്​. ഇത് മൂലം വിമാനക്കമ്പനികള്‍ തൊട്ടടുത്ത ജില്ലയിലെ കരിപ്പൂര്‍ വിമാനത്താവളം ഉപേക്ഷിച്ച് കണ്ണൂരിലേക്ക് സര്‍വീസുകള്‍ മാറ്റാനൊരുങ്ങുകയാണ്. ഇത് മലബാറിലെ ആദ്യ വിമാനത്താവളമായ കരിപ്പൂര്‍ വിമാനത്താവളത്തെ ദോഷകരമായി ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അടുത്ത പത്ത് വര്‍ഷത്തേക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി 28 ല്‍ നിന്നും ഒരു ശതമാനമാക്കി കൊടുത്തിരിക്കുന്നത്. ഇത് മൂലം ആഭ്യന്തര സര്‍വീസുകള്‍ പൂര്‍ണ്ണമായും കരിപ്പൂരിനെ കയ്യൊഴിയുന്ന അവസ്ഥയാണ് ഉണ്ടാകുക. പൂര്‍ണ്ണമായും പൊതു ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ ഉള്‍പ്പെടയെുള്ള വിമാനത്താവളങ്ങളോട് കാണിക്കുന്ന അനീതിയാണ്​ ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkerala newsFuel cessreduced
News Summary - Fuel cess reduced in Kannur Airport- Kerala news
Next Story