10 ദിവസമായി മാറ്റമില്ല; ഇന്ധനവില ഉയരാൻ സാധ്യത
text_fieldsകൊച്ചി: ഇന്ധനവില 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ക്രൂഡോയിൽ വിലയിലെ കുതിപ്പ് വിനയാകും. ബ്രെൻഡ് ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച ബാരലിന് 69.69 ഡോളറിൽ എത്തിയത് തിങ്കളാഴ്ച രാവിലെ 70 ഡോളർ കടന്നു. രണ്ടുവർഷത്തെ ഏറ്റവും കൂടിയ വിലയാണിത്. തിരുവനന്തപുരത്ത് പെട്രോൾ വില 93.05 രൂപ, ഡീസൽ വില 87.53 എന്നിങ്ങനെയാണ്.
വില അടുത്ത പാദത്തിൽ 75 ഡോളറിലും വർഷാവസാനം 80 ഡോളറിനപ്പുറവും എത്തുമെന്നാണ് നിക്ഷേപക കമ്പനിയായ ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നത്. ഇത് സ്റ്റീൽ ഉൾപ്പെടെ ലോഹങ്ങളുടെയും അരിയും ഗോതമ്പും അടക്കം ഭക്ഷ്യധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും വിലവർധന രൂക്ഷമാക്കും.
വിലവർധന പിടിവിട്ട് കയറുേമ്പാൾ പിന്നാലെ പലിശയും കൂടും. എക്സൈസ് ഡ്യൂട്ടിയിൽ ഇളവുനൽകാതെ ഇന്ധന വിലക്കയറ്റ കെടുതിയിൽനിന്ന് ജനത്തിന് സമീപകാലത്ത് മോചനമുണ്ടാകില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.