ഇന്ധന വിലവർധന: ബൈക്ക് തള്ളിയെത്തി ബജറ്റ് അവതരിപ്പിച്ച് അനീഷ് തോമസ്
text_fieldsചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിക്കാനായി വൈസ് പ്രസിഡൻറ് അനീഷ് തോമസ് നെടുംപറമ്പിൽ എത്തിയത് ബൈക്ക് തള്ളി. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചാണ് ബൈക്ക് ഉന്തിവന്ന് ബജറ്റ് അവതരിപ്പിച്ചത്.
16ാം വാർഡ് ചാമക്കുളത്തെ ജനപ്രതിനിധിയായ അനീഷ്, 2018 മുതൽ രണ്ടരവർഷം പഞ്ചായത്തിൽ ഡ്രൈവറുമായിരുന്നു. ആദ്യ തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്.
സാധാരണക്കാരുടെ ജന പ്രതിനിധിയെന്ന നിലയിൽ കേന്ദ്രസർക്കാറിെൻറ ജനദ്രോഹ നടപടിയിലാണ് പ്രതിഷേധമെന്ന് അനീഷ് തോമസ് പറഞ്ഞു.
രാവിലെ 10ഓടെ വിലവർധനക്കെതിരായ പ്ലക്കാർഡുകൾ ബൈക്കിൽ െവച്ചാണ് കുറിച്ചി വില്ലേജ് ഓഫിസ് പടിക്കൽനിന്ന് പഞ്ചായത്ത് ഓഫിസിലെത്തി ബജറ്റ് അവതരിപ്പിച്ചത്. കേരള കോൺഗ്രസ് (എം) പ്രവർത്തകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.