ഇന്ധന വില വർധന: ബസ് കെട്ടിവലിച്ച് ഉടമകളുടെ പ്രതിഷേധം
text_fieldsകണ്ണൂർ: ഇന്ധന വില വർധനക്കെതിരെ കണ്ണൂര്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ റോഡിലൂടെ ബസ് കെട്ടിവലിച്ച് സമരം നടത്തി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇന്ധന നികുതി കുറച്ച് സബ്സിഡി നൽകുക, തകർന്ന ബസ് മേഖലക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഇൻഷുറൻസ് പ്രീമിയം പകുതിയായി കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു. ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫിസ് മുതൽ കാൽടെക്സ് വരെ ബസ് കെട്ടിവലിച്ചു നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
തുടർന്ന് മാർച്ചായി റെയിൽവേ സ്റ്റേഷനിലെത്തി. ധർണ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി അനീഷ് വാണിയങ്കണ്ടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി.പി. േമാഹനൻ, ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത്, പി. രജീന്ദ്രൻ, കെ. സുനിൽകുമാർ, കെ. സുബൈർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.