ഗ്രൗണ്ട് സീറോ: ജീവിക്കാനുള്ള ഓട്ടം
text_fieldsകാസർകോട്: പൊരിവെയിലത്താണ് ഓട്ടമെങ്കിലും പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഓട്ടോസ്റ്റാൻഡിൽ നിർത്തിയിടുേമ്പാൾ ഇവർക്ക് പച്ചപ്പ് തണൽവിരിക്കും.
തെരഞ്ഞെടുപ്പടുത്തതോടെ ഈ മേലാപ്പിനുകീഴിൽ ചർച്ച കൊഴുക്കുകയാണ്. ഓട്ടോ ഡ്രൈവർമാരുടെ ചർച്ചകളിൽ പെട്രോൾ വിലവർധനയാണ് പ്രധാന വിഷയം. എന്നാൽ, വർഗീയ കലാപമില്ലാതിരുന്ന കഴിഞ്ഞ അഞ്ചുവർഷത്തെ കാസർകോടിനെ അടയാളപ്പെടുത്താനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും മത്സരം.
പെേട്രാൾ, ഡീസൽ, പാചകവാതക വിലവർധനക്കൊപ്പം ഇൻഷുറൻസ് വർധനയും ഇവർക്കുനൽകുന്ന തലവേദന ചെറുതല്ല. അന്നന്ന് കഴിഞ്ഞു പോകുന്നതുതന്നെ കഷ്ടത്തിലാണ്. ഇതിനിടെ തങ്ങളുടെ ഓട്ടോകൾ മൊഞ്ചാക്കാൻ പറ്റാത്തതിെൻറ സങ്കടമാണ് പുതുതലമുറ ഡ്രൈവർമാർക്ക്.
ഇതിനൊക്കെ ഇടയിൽ തെരഞ്ഞെടുപ്പ് വരുേമ്പാൾ വിലവർധനക്കെതിരെ നിലപാടെടുക്കുന്നവർക്കാണ് വോട്ടെന്ന് 30 വർഷമായി ഓട്ടോ ഓടിക്കുന്ന ആലംപാടി നാൽത്തടുക്കയിലെ രാമൻ പറയുന്നു. കൊറോണ കാരണം ആളുകൾ സ്വന്തം വണ്ടികളിൽ യാത്ര ചെയ്യുന്നത് വർധിച്ചതിനാൽ ഓട്ടം കുറവാണ്.
തെരഞ്ഞെടുപ്പ് വരുന്നതോടെ പിന്നെയും ഓട്ടം കുറയാനാണ് സാധ്യതയെന്ന് മുട്ടത്തൊടിയിലെ മുഹമ്മദ് പറഞ്ഞു. സ്റ്റാൻഡിലെ തണലിലാണെങ്കിലും എല്ലാവിഭാഗം തൊഴിലാളി സംഘടനകളും ശക്തരായതിനാൽ ചിലപ്പോൾ ചർച്ചകൾക്ക് ചൂടുപിടിക്കും.
മുതിർന്ന അംഗങ്ങളാണ് ഇവരെ പിന്തിരിപ്പിക്കുക. അടുത്ത ഓട്ടം വരുന്നതോടെ എല്ലാം പഴയതുപോലെ. ജീവിക്കാനായുള്ള ഓട്ടമാണ്. അതാണിവരുടെ സന്തോഷവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.