ഇന്ധന വില വര്‍ധന: സർവിസ് നിർത്തുമെന്ന് സ്വകാര്യ ബസുടമകൾ
text_fieldsവടകര: കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം പിടിച്ച് നില്ക്കാന് പെടാപ്പാടുപെടുകയാണെന്ന് വടകര ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതിനുപുറമെ, ഡീസല്‍ വില ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വിസുകള്‍ നിര്‍ത്തിവെക്കുകയാണ്. ഇതുമനസ്സിലാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഡീസലിെൻറ വില്പന നികുതി പൂര്‍ണമായും ഒഴിവാക്കി ഈ വ്യവസായത്തേയും, തൊഴിലാളികളെയും രക്ഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം, വില വര്‍ധനക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ബസുകളില്‍ ഉടന്‍ ജി.പി.എസ് ഘടിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാറിെൻറ ഉത്തരവില്‍ ഒരു വര്‍ഷത്തേക്കെങ്കിലും സാവകാശം അനുവദിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ലോക്ഡൗണിനെ തുടര്‍ന്ന് കട്ടപ്പുറത്തായ ബസുകളിപ്പോഴും സര്‍വിസുകള്‍ നടത്താന്‍ കഴിയാതെ കിടക്കുന്നുണ്ട്. ബസുടമകള്‍ക്ക് രണ്ടു ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിച്ച് സ്വകാര്യ ബസുകളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ബസുകളില്‍ യാത്രക്കാര്‍ കയറാന്‍ മടിക്കുകയാണ്. ഇതിനിടയിലും ബസുകളെ തകര്‍ക്കുന്ന പാരലല്‍ സര്‍വിസുകളും തുടരുകയാണ്.
പാരലല്‍ സര്‍വിസിനെതിരെ പലപ്പോഴും മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡൻറ് കെ.കെ. ഗോപാലന് നമ്പ്യാര്‍, സെക്രട്ടറി കെ. വിജയന്, വൈസ് പ്രസിഡൻറ് വി.വി. പ്രസീദ് ബാബു എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.