ഇന്ധനവില വർധന വൻ വിലക്കയറ്റമുണ്ടാക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ധനവില വർധന ഉപഭോക്തൃ സംസ്ഥാനമായ കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ വൻ വിലക്കയറ്റത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാര്‍ച്ചിൽ പെട്രോളിന് 7.01 രൂപയും ഡീസലിന് 5.76 രൂപയുമാണ് വർധിച്ചത്.
പാചകവാതക വില കുത്തനെ വർധിപ്പിച്ചു. ആഗോളീകരണം മുന്നോട്ടുവെക്കുന്ന എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന നയമാണ് ഈ സ്ഥിതി ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണ അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടിയിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. ക്രൂഡോയില്‍ വിലയില്‍ കുറവ് വന്നാല്‍ പോലും പെട്രോള്‍, ഡീസല്‍ വില കുറയാത്ത രീതിയിലാണ് സെസും അഡീഷനല്‍ സ്‌പെഷല്‍ ഡ്യൂട്ടിയും വർധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരംശം പോലും ലഭിക്കാത്ത നികുതികളാണിത്. യു.ഡി.എഫ് സര്‍ക്കാര്‍ നികുതി കുറച്ചെന്ന വാദം ചിലര്‍ ഉന്നയിക്കുന്നുണ്ട്. 13 തവണ നികുതി വർധനയുണ്ടായപ്പോള്‍ മൂന്ന് തവണ മാത്രം കുറച്ചതിന്റെ മേനിയാണ് ഇപ്പോള്‍ പറയുന്നത്.
2016ല്‍ ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം പെട്രോള്‍, ഡീസല്‍ നികുതി നിരക്ക് ഇതുവരെ കൂട്ടിയിട്ടില്ല. നിലവിലെ നിരക്കുകളില്‍നിന്ന് കുറക്കുകയാണുണ്ടായത്. ഇതുമൂലം 1500 ഓളം കോടി രൂപയുടെ നേട്ടം ജനങ്ങള്‍ക്കുണ്ടായി.
കോവിഡ് കാലത്ത് ഇന്ധനനികുതി വർധിപ്പിക്കാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.