ദേ വീണ്ടും കൂട്ടി, ഇന്ധന വില നാളെയും കൂടും
text_fieldsഇന്ധന വീണ്ടും കൂട്ടി. ബുധാഴ്ച പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുക.
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് മരവിപ്പിച്ച് നിർത്തിയ ഇന്ധന വില ഒരിടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് കൂട്ടിത്തുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ മുതൽ പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു.
ചൊവ്വാഴ്ച ഇന്ധന വില കൂട്ടുന്നതിന് മുമ്പ് നവംബർ നാലിനാണ് ഏറ്റവും അവസാനം ഇന്ധന വില വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം വില വർധിപ്പിച്ചിരുന്നില്ല.
ഇന്ന് മുതലുള്ള ഇന്ധനവില
പെട്രോൾ
തിരുവനന്തപുരം -108.02
കൊല്ലം -107.61
പത്തനംതിട്ട -107
ആലപ്പുഴ -106.34
കോട്ടയം -106.37
ഇടുക്കി -107.85
തൃശൂർ -106.84
പാലക്കാട് -107.16
മലപ്പുറം -106.4
കോഴിക്കോട് -106.65
വയനാട് -107.75
കണ്ണൂർ -106.36
കാസർകോട് -106.92
ഡീസൽ വില
തിരുവനന്തപുരം -95.06
കൊല്ലം -94.68
പത്തനംതിട്ട -94.1
ആലപ്പുഴ -93.79
കോട്ടയം -93.51
ഇടുക്കി -94.84
തൃശൂർ -93.95
പാലക്കാട് -94.25
മലപ്പുറം -93.56
കോഴിക്കോട് -93.8
വയനാട് -94.5
കണ്ണൂർ -93.53
കാസർകോട് -94.05
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.