ഇന്ധനവില: മുന്നണികൾ രാഷ്ട്രീയ പോരാട്ടത്തിൽ, ചക്രസ്തംഭന സമരം ഉൾപ്പെടെ വരുന്നത്പ്രതിഷേധനാളുകൾ
text_fieldsതിരുവനന്തപുരം: പെട്രോളിെൻറയും ഡീസലിെൻറയും അധിക നികുതിയിൽ കേന്ദ്ര സർക്കാർ നാമമാത്രമായി വരുത്തിയ കുറവിന് പിന്നാലെ സംസ്ഥാനത്തും രാഷ്ട്രീയ തർക്കമായി ഇന്ധനവില മാറുന്നു. എൽ.ഡി.എഫ് സർക്കാറിെനതിരായ ഒരവസരവും പാഴാക്കരുതെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. ആറുവർഷമായി നികുതി ഉയർത്തിയിട്ടില്ലാത്തതിനാൽ കേന്ദ്ര നടപടിയുടെ ചുവടുപിടിച്ച് നികുതി കുറയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. തിങ്കളാഴ്ച ചക്രസ്തംഭന സമരം ഉൾപ്പെടെ കടുത്ത രാഷ്ട്രീയ സമരങ്ങളിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം. സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ തകർച്ച നേരിടുന്ന ബി.ജെ.പിയും അവസരം മുന്നിൽകണ്ട് എൽ.ഡി.എഫ് സർക്കാറിനെതിരെ പ്രതിഷേധവുമായി എത്തിക്കഴിഞ്ഞു.
പ്രതിപക്ഷം ഉയർത്തുന്ന സമരം രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തീരുമാനം. ഇന്ധനങ്ങളുടെ എക്സൈസ് തീരുവയിൽ കേന്ദ്രം വരുത്തിയത് നാമമാത്ര കുറവ് മാത്രമാണെന്നും അതിലൂടെ ജനങ്ങൾക്ക് ആശ്വാസം ലഭിക്കില്ലെന്നുമാണ് വിശദീകരണം. കേന്ദ്രം വില കുറയ്ക്കുന്നതിന് ആനുപാതികമായി വിലയിൽ സംസ്ഥാനത്തും കുറവുവരും. നികുതി കൂട്ടിയവരാണ് കുറയ്ക്കേണ്ടതെന്നും ബി.ജെ.പി സർക്കാറിനെതിരെ വിമർശനം ഉന്നയിച്ച് ഇടത് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പെട്രോൾ നികുതി 13 തവണ കൂട്ടിയെന്നും ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറച്ചെന്നും സി.പി.എം തിരിച്ചടിക്കുന്നു. പെട്രോളിെൻറ വില നിയന്ത്രണം എടുത്തുകളഞ്ഞത് യു.പി.എ സർക്കാറാണ്. പിന്നാലെ മോദി സർക്കാർ ഡീസലിെൻറ വിലനിയന്ത്രണവും എടുത്തുകളഞ്ഞു. പാചകവാതക, മണ്ണെണ്ണ വില വർധന എടുത്തുകാട്ടി ജനങ്ങളിലേക്ക് ഇറങ്ങാനും അവർ ഒരുങ്ങുന്നു.
വിവിധ സംസ്ഥാനങ്ങൾ നികുതി കുറച്ചത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിെൻറ പ്രത്യാരോപണം. ഉമ്മൻ ചാണ്ടി സർക്കാർ മൂന്നുതവണ അധികനികുതി വേണ്ടെന്നുവെെച്ചന്നും പറയുന്നു. രാജസ്ഥാനും പഞ്ചാബും വില കുറയ്ക്കാൻ നടപടി സ്വീകരിച്ചില്ലെന്ന സി.പി.എം ആക്ഷേപം തിരിച്ചടിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ അതിന് നടപടി എടുക്കുമെന്ന് വിശദീകരിച്ച് ഹൈകമാൻഡ് രംഗെത്തത്തി. ഇന്ധന നികുതി കുറയ്ക്കാൻ പ്രതിപക്ഷ സംസ്ഥാനങ്ങൾ തയാറാകാത്തത് രാഷ്ട്രീയ വിഷയമാക്കാനാണ് ബി.ജെ.പി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.