ഇന്ധന വില: തെരഞ്ഞെടുപ്പിൽ അനുകൂലഘടകമാണെന്ന്-എ.എന്‍. രാധാകൃഷ്ണന്‍, 30 വർഷമായി മോദിയെ അറിയാം
text_fieldsകൊച്ചി: `പെട്രോളിന്റേയും പാചകവാതകത്തിന്റെയും വില തെരഞ്ഞെടുപ്പിൽ അനുകൂലഘടകമാണെന്ന് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍.
എങ്ങനെ അനുകൂലമാകുമെന്നത് ജനങ്ങളോട് ചോദിക്കേണ്ടി വരും. കാരണം ഇതിന്റെ മുഴുവന്‍ ഉത്തരവാദി കേരള സര്‍ക്കാരാണ്. 2500 കോടിയുടെ സ്മാര്‍ട്‌സിറ്റി പദ്ധതി, അമൃത്‌നഗരം പദ്ധതി, ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ വികസനം തങ്ങളല്ലാതെ പിന്നെ ആരാണ് ഇവിടെ ചെയ്തിട്ടുള്ളത്? കെ റെയില്‍ പിണറായി വിജയന്റെ വാട്ടര്‍ലൂ ആയി മാറാന്‍ പോകുകയാണെന്ന് എ.എന്‍.രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
പെട്രോള്‍, പാചകവാതക വിലവര്‍ധനവ് തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതിന്റെ ഉത്തരവാദികള്‍ പിണറായി വിജയനും കെ.എന്‍. ബാലഗോപാലുമാണ്. ഇത് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കം മുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. തൃക്കാക്കരയിലേത് അഭ്യസ്ഥവിദ്യരായ ജനങ്ങളാണ്, അവര്‍ക്ക് നല്ല ബോധമുണ്ട്.
തനിക്കൊരു അവസരം നല്‍കുകയാണെങ്കില്‍ ഐടി മേഖലയിലെ ലോകോത്തര ഹബ്ബാക്കി ഇന്‍ഫോപാര്‍ക്കിനെ മാറ്റും. കഴിഞ്ഞ 30 വര്‍ഷമായി, മുഖ്യമന്ത്രി ആകുന്നതിന് മുമ്പുമുതല്‍ മോദിയുമായി തനിക്ക് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.എന്‍. രാധാകൃഷ്ണന്‍. ശ്രീലങ്കയില്‍ ജനങ്ങൾ ആയുധവുമായി പുറത്തിറങ്ങുകയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരായ ആളുകള്‍ പുറത്തിറങ്ങുകയാണ്. ഈ ഘട്ടത്തില്‍ മോദി ഇന്ത്യയില്‍ എല്ലാ ആളുകള്‍ക്കും കഴിഞ്ഞ മൂന്ന് വര്‍ഷമായി അരിയും ഗോതമ്പും കടലയും കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.