പമ്പുകൾ പത്ത് മണിക്കൂർ അടച്ചിട്ടു
text_fieldsതിരുവനന്തപുരം: ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇന്ധന പമ്പുകൾ ഞായറാഴ്ച രാത്രി എട്ടുമുതൽ പത്ത് മണിക്കൂർ അടച്ചിട്ടു. പമ്പുകൾക്കെതിരെയുള്ള വർധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും ഒപ്പം ഡീലർ കമീഷൻ വർധിപ്പിക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു സൂചന പണിമുടക്ക്.
അടച്ചിടൽ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതിനാൽ വാഹന ഉടമകൾ മുൻകരുതലെന്ന നിലയിൽ നേരത്തെ തന്നെ ഇന്ധനം നിറച്ചിരുന്നു. അതേസമയം ഞായറാഴ്ച വൈകീട്ട് പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ നീണ്ട വാഹനനിരയും രൂപപ്പെട്ടു. ഹർത്താൽ ദിനത്തിന് തലേന്നാണ് സാധാരണ ഇത്തരത്തിൽ പമ്പുകളിൽ തിരക്ക് അനുഭവപ്പെടുന്നത്.
2000ത്തോളം പമ്പുകളാണ് സംസ്ഥാനത്തുള്ളത്. എണ്ണക്കമ്പനികൾ നേരിട്ട് നടത്തുന്നവ, വൻകിട എജൻസികൾക്ക് കീഴിലുള്ളവ, കെ.എസ്.ആർ.ടി.സി യാത്രാഫ്യുവൽസ്, സിവിൽ സപ്ലൈസ് നിയന്ത്രണത്തിലുള്ളവ എന്നിങ്ങനെയായി 200ഓളം പമ്പുകളുണ്ട്. ഇവ തുറന്ന് പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.