പമ്പുടമകൾക്ക് കുടിശ്ശിക 72 കോടി; സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിർത്തിയേക്കും
text_fieldsകൊച്ചി: കോടികൾ കുടിശ്ശികയായതോടെ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി നൽകുന്നത് നിർത്തിവെക്കാൻ സംസ്ഥാനത്ത് പമ്പുടമകളുടെ നീക്കം. 72 കോടിയാണ് പമ്പുടമകൾക്ക് നൽകാനുള്ളത്. ഏറ്റവും കൂടുതൽ കുടിശ്ശിക പൊലീസ് വകുപ്പിലാണ് -38 കോടി രൂപ. ആരോഗ്യവകുപ്പും തദ്ദേശ വകുപ്പുമാണ് തൊട്ടുപിന്നിൽ.
സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നൽകിയ വകയിലും കോടികൾ കുടിശ്ശികയുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ചൂണ്ടിക്കാട്ടുന്നു. പൊതുമേഖല വാഹനങ്ങൾക്ക് ഇന്ധനം നൽകിയതിന്റെ പണം ഏറ്റവുമൊടുവിൽ ജൂണിലാണ് നൽകിയത്. പൊലീസ് വാഹനങ്ങൾ, അഗ്നിരക്ഷാസേന, വിവിധ ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങൾ എന്നിവയൊന്നും ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നൽകുന്നില്ല. കോട്ടയം റൂറലിൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ ഒരു പമ്പിന് മാത്രം കിട്ടാനുള്ളത് 35 ലക്ഷം രൂപയാണ്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖല എണ്ണക്കമ്പനികളുടെ രണ്ടായിരത്തോളം ഡീലര്‍മാരാണ് സംഘടനയിലുള്ളത്. കമ്പനികള്‍ക്ക് മുന്‍കൂര്‍ പണമടച്ചാണ് ഡീലര്‍മാര്‍ ഇന്ധനം വാങ്ങുന്നത്.
ഈ സാഹചര്യത്തിലാണ് ഇന്ധനം നൽകുന്നത് നിർത്തിവെക്കാൻ ആലോചിക്കുന്നതെന്ന് ഫെഡറേഷൻ പ്രസിഡന്റ് ടോമി തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യപടിയായി ഇന്ധനം നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരുക, ജനുവരി മുതൽ വിതരണം തീർത്തും നിർത്തുക എന്നീ നടപടികൾക്കാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.