എല്ലാ വീടുകളിലും വൈദ്യുതി: പ്രഖ്യാപനം ഇന്ന് കോഴിക്കോട്ട്
text_fieldsകോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതിവത്കൃത സംസ്ഥാനമായി കേരളം മാറുന്നു. സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികാഘോഷത്തിെൻറ ഭാഗമായുള്ള പദ്ധതിയുടെ പ്രഖ്യാപനം തിങ്കളാഴ്ച കോഴിക്കോട്ട് നടക്കും. വൈകീട്ട് 3.30ന് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം വീടുകളിൽ പദ്ധതിയുടെ ഭാഗമായി 174 കോടി രൂപ മുതൽമുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലികൾ കെ.എസ്.ഇ.ബി പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട്, പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, കെ.എസ്.ഇ.ബിയുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സമ്പൂർണ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വീടുകളുടെ വയറിങ് പൂർത്തീകരിക്കുന്നതിന് വ്യക്തികൾ, സന്നദ്ധ സംഘടനകൾ, കെ.എസ്.ഇ.ബി ജീവനക്കാർ, േട്രഡ് യൂനിയനുകൾ എന്നിവ സഹകരിച്ചു.
വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വൈദ്യുതി സുരക്ഷ കാമ്പയിൻ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വിച്ച്ഓൺ കർമം നിർവഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇ-ലെറ്റർ പ്രഖ്യാപനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.