പാലോളി കമീഷൻ റിപ്പോർട്ട് ശിപാർശകൾ മുഴുവൻ നടപ്പാക്കൽ: എസ്.ഐ.ഒ നിയമസഭ മാർച്ച് നാളെ
text_fieldsതിരുവനന്തപുരം: പാലോളി കമീഷൻ റിപ്പോർട്ട് ശിപാർശകൾ മുഴുവൻ നടപ്പാക്കുക, മുസ്‌ലിം സമുദായത്തോടുള്ള പിണറായി സർക്കാറിന്‍റെ വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യവുമായി എസ്.ഐ.ഒ കേരള തിങ്കളാഴ്ച രാവിലെ 11ന് നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കും.
സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിനായി നടപ്പാക്കിയ സ്കോളർഷിപ്പുകളുടെ അനുപാതം മാറ്റി സർക്കാർ ഉത്തരവിറക്കിയ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മുസ്‌ലിം സമുദായത്തോട് വിവേചനം നിറഞ്ഞ ഏതു നടപടിയും ആകാം എന്ന നിലപാട് തിരുത്തണമെന്നും സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കിയ സർക്കാർ ഉത്തരവ് അതിന്‍റെ ഉദാഹരണമാണെന്നും സച്ചാർ കമ്മിറ്റിയുടെ നിർദേശങ്ങളെ ഫലത്തിൽ അട്ടിമറിച്ച
വഞ്ചനാപരമായ ഉത്തരവിനെതിരെയുള്ള പ്രതിഷേധമായും സച്ചാർ കമ്മിറ്റി ശിപാർശകൾ പൂർണമായും നടപ്പാക്കണെമെന്നും ആവിശ്യപ്പെട്ടാണ് എസ്.എ.ഒ സംസ്ഥാന കമ്മിറ്റി മാർച്ച് സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.