തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം, പൊതുപരിപാടികൾക്ക് 1500 പേർ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചു. തിയറ്ററുകളിലെ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ എന്നിവടങ്ങളിലും 100 ശതമാനം പ്രവേശനമുണ്ടാകും.
ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. എല്ലാ പൊതുപരിപാടികൾക്കും 25 സ്ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ല കലക്ടർമാർക്ക് അനുവാദം നൽകാമെന്നും ഉത്തരവിലുണ്ട്. സർക്കാർ പരിപാടികൾ ഓൺലൈനായി നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി.
സംസ്ഥാനത്ത് കോവിഡ് നിരക്ക് വലിയരീതിയിൽ കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച 2524 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.