മധുരം, ഈ ഫുൾ എ പ്ലസ്
text_fieldsകോഴിക്കോട്: വീൽചെയറിലിരുന്ന് ജീവിത പ്രതിസന്ധികളെ നേരിടുന്ന ലക്ഷ്മിനന്ദക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഈ മിടുക്കി തിളക്കമാർന്ന വിജയം പ്രതീക്ഷിച്ചത് തന്നെയാണ്. ഏറെ സന്തോഷമുെണ്ടന്ന് ലക്ഷ്മിനന്ദ പറഞ്ഞു. കോവിഡിനെ തുടർന്ന് പരീക്ഷ മാറ്റിവെച്ചപ്പോൾ അൽപം ടെൻഷനുണ്ടായിരുന്നു. ഫിസിക്സ് കുറച്ച് കടുപ്പമായിരുന്നു.
മാങ്കാവ് തോട്ടുമ്മാരം സ്വദേശി നന്ദകുമാറിെൻറയും സുചിത്രയുടെയും മകളാണ് ലക്ഷ്മി. ജി.ടെകിൽ ഉേദ്യാഗസ്ഥനാണ് നന്ദകുമാർ. ജലവിഭവ വകുപ്പിലാണ് അമ്മ സുചിത്രക്ക് ജോലി. അച്ഛനും അമ്മയും ഓഫിസുകളിലേക്ക് പോകുേമ്പാഴാണ് ലക്ഷ്മി നന്ദയെ സ്കൂളിൽ വിടുന്നത്. അടുത്ത കൂട്ടുകാരികളൊക്കെ പഠനകാര്യങ്ങളിൽ സഹായിക്കും. കൂട്ടുകാരികൾക്കെല്ലാം ഫുൾ എ പ്ലസുണ്ട്. കോവിഡ് ഭീതിയെല്ലാം ഒഴിഞ്ഞശേഷം പ്ലസ്വണിന് പോകാൻ കാത്തിരിക്കുകയാണ് ഈ വിദ്യാർഥിനി. കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണിഷ്ടം.
ഒന്നരവയസ്സുള്ളപ്പോൾ ട്രാൻസ്വേഴ്സ് മൈലൈറ്റിസ് എന്ന രോഗത്താൽ അരക്കുതാഴെ തളർന്നുപോയ മിടുക്കി തുടർച്ചയായ ചികിത്സക്ക് ശേഷമാണ് ഇരിക്കാവുന്ന അവസ്ഥയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.