Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ രൂപത ബിഷപ് മാര്‍...

പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ മതസ്​പർധ വളർത്തുന്ന വിവാദ പ്രസംഗത്തിന്‍റെ പൂർണരൂപം

text_fields
bookmark_border
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ മതസ്​പർധ വളർത്തുന്ന വിവാദ പ്രസംഗത്തിന്‍റെ പൂർണരൂപം
cancel

കേരളത്തിലെ നമ്മുടെ യുവജനങ്ങൾക്കിടയിൽ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത പ്രശ്​നങ്ങളും പ്രതിസന്ധികളും കൂടി വരികയാണ്​. അവയിലേറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടുകാര്യങ്ങളാണ്​ ലൗ ജിഹാദും നാർകോട്ടിക്​ ജിഹാദും. അറബി ഭാഷയിലെ ജുഹദ്​ എന്ന മൂലധാതുവിൽ നിന്നാണ്​ ജിഹാദ്​ എന്ന വാക്കിന്‍റെ ഉദ്​​ഭവം. പരിശ്രമിക്കുക, കഷ്​ടപ്പെടുക തുടങ്ങിയ അർഥങ്ങളാണ്​ ആ വാക്കിനുള്ളത്​. ജിഹാദിനാക​ട്ടെ കഠിനമായി പരിശ്രമിക്കുക, കഷ്​ടപ്പെടുക എന്ന അർഥങ്ങളും.

കൃത്യമായി പറഞ്ഞാൽ, ലക്ഷ്യം സാധിക്കുന്നതിന്​ വേണ്ടി ഒരു വ്യക്​തി നടത്തുന്ന തീ​വ്രപരിശ്രമത്തെയാണ്​ ജിഹാദ്​ എന്ന്​ പറയുന്നത്​.
എട്ട്​ നോമ്പിന്‍റെ ചരിത്രം തന്നെ പെൺമക്കളുടെ ചാരിത്ര്യവും ശ​ുദ്ധിയും കാത്തുസൂക്ഷിക്കാൻ മാതാപിതാക്കൾ ഏറ്റെടുത്ത ത്യാഗത്തിന്‍റെ ഒരു വലിയ പാരമ്പര്യമാ​ണല്ലോ. മേൽ പരാമർശിച്ച യാഥാർഥ്യങ്ങളെ കുറിച്ച്​ ഏതാനും ചില കാര്യങ്ങൾ നിങ്ങളുമായിട്ട്​ പങ്കുവെക്കാൻ ഞാൻ ആ​ഗ്രഹിക്കുകയാണ്​. കേരളത്തിന്‍റെ മുൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ഒരിക്കൽ പറഞ്ഞു- കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ്​ സെന്‍റർ ​ആകുന്നുവെന്നും തീവ്രവാദികളുടെ സ്ലീപ്പിങ്ങ്​ സെല്ലുകൾ ഇവിടെയുണ്ടെന്നും​. ലോകത്തിൽ നീതിയും സമാധാനവും ഇസ്​ലാം മതവും സ്ഥാപിക്കാൻ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ്​ ചുരുക്കം ചില മുസ്​ലിം ഗ്രൂപ്പുകൾ ഉയർത്തുന്നത്​. നമുക്ക്​ അത്​ അറിവുള്ളതാണ്​. വർഗീയതയും വിദ്വേഷവും വെറുപ്പും മതസ്​പർധയും അസഹിഷ്ണുതയും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ ലോ​കമെമ്പാടുമുണ്ട്​. ഈ കൊച്ചുകേരളത്തിലുമുണ്ട്​. അതിന്‍റെ കാര്യമാണല്ലോ ഞാൻ മുകളിൽ പറഞ്ഞത്​. നമ്മുടെ ജനാധിപത്യ രാജ്യത്ത്​ ആയുധമെടുത്ത്​ മറ്റു മതസ്ഥരെ നശിപ്പിക്കുക എന്നത്​ എളുപ്പമല്ല എന്ന്​ തിരിച്ചറിഞ്ഞ ജിഹാദികൾ, ആരും എളുപ്പത്തിൽ തിരിച്ചറിയാത്ത മറ്റ്​ മാർഗങ്ങളാണ്​ ഉപയോഗിക്കുന്നത്​. ജിഹാദികളുടെ കാഴ്ചപ്പാടിൽ മുസ്​ലിംകൾ അല്ലാത്തവർ നശിപ്പിക്കപ്പെടേണ്ടവരാണ്​. ലക്ഷ്യം മതവ്യാപനവും അമുസ്​ലിംകളുടെ നാശവുമാവു​േമ്പാൾ അതിന്​ സ്വീകരിക്കുന്ന മാർഗങ്ങൾക്ക്​ പല രൂപങ്ങളുമുണ്ടാകുന്നുണ്ട്​. അത്തരം രണ്ട്​ മാർഗങ്ങളാണ്​ ഇന്ന്​ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ലവ്​ ജിഹാദും നാർക്കോട്ടിക്ക്​ ജിഹാദും.


ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടമുണ്ടാക്കുക മുതലായ ലക്ഷ്യങ്ങൾ നേടാനാണ്​ മറ്റ്​ മതത്തിൽ​െപട്ട പെൺകുട്ടികളെ പ്രണയിച്ചോ മറ്റ്​ മാർഗങ്ങളിലൂടെയോ വശത്താക്കുന്നത്​. മാതാപിതാക്കളുടെയോ മറ്റ്​ കുടുംബാംഗങ്ങളുടെയോ അറിവോ, സമ്മതമോ ഇല്ലാതെ 18​ വയസ്​ പൂർത്തിയാകു​േമ്പാൾ തന്നെ നടത്തപ്പെടുന്ന പ്രണയവിവാഹങ്ങളുടെ എണ്ണവും തട്ടിക്കൊണ്ടുപോകലും വിവാഹം കഴിച്ച്​ കുറേ കഴിയു​േമ്പാൾ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങളും കൂടുതലായി അടുത്ത നാളുകളിൽ റി​പ്പോർട്ട്​ ചെയ്യപ്പെടുന്നുണ്ട്​.
കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തപ്പെട്ട്​ അഫ്​ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽപെട്ട ഫാത്തിമ ഹിന്ദു വിശ്വാസിയായ നിമിഷ ആയിരുന്നു. ആയിഷ ക്രിസ്​ത്യാനിയായ സോണി സെബാസ്റ്റ്യൻ ആയിരുന്നു. തുടങ്ങിയവർ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്​. ഹിന്ദു, ക്രിസ്​ത്യൻ മതവിശ്വാസികളായിരുന്ന ഇവർ​ എങ്ങനെ തീവ്രവാദ ക്യാമ്പുകളിൽ എത്തിയെന്ന്​ ഗൗരവതരമായി പഠിക്കേണ്ട വിഷയമാണ്​.
എങ്ങനെയാണ്​ ഒരു പെൺകുട്ടിയെ വശത്താക്കാൻ സ്വാധിക്കുന്നതെന്ന്​ വിദഗ്​ധ പരിശീലനം നേടിയവരെയാണ്​​ ജിഹാദികൾ എന്ന്​ പറയുന്നത്​. മാതാപിതാക്കളെയും കുടുംബത്തെയും മതത്തെയും വിശ്വാസത്തെയും തള്ളിപ്പറയാൻ തക്കവിധം മസ്​തിഷ്​കപ്രക്ഷാളനം നടത്തപ്പെട്ട പെൺകുട്ടികളുടെ പെരുമാറ്റത്തിൽ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ നിലവിളികൾ കോടതി പരിസരങ്ങളിൽ അനേക തവണ നിങ്ങൾ കണ്ട്​ ബോധ്യപ്പെട്ടവരായിരിക്കുമല്ലോ. തുടക്കത്തിൽ കുടുംബംഗങ്ങൾ ഒന്നുമറിയുന്നില്ല. അറിയു​േമ്പാഴേക്കും എല്ലാം കൈവിട്ട്​ പോയിരിക്കും. ആരെയും അറിയിക്കാതെ നോക്കാൻ അറിയാവുന്നവരുടെ നിയന്ത്രണത്തിൽ ആയിപ്പോയവരാണ്​ അവർ.


ജിഹാദികളുടെ ഇരയായി കണക്കാക്കുന്നവരുടെയും -കാണാതായവർ- ജീവനൊടുക്കുന്നവരുടെയും, പർദകളിലേക്ക്​ മാറ്റിയ ശേഷം എല്ലാ സ്വാതന്ത്ര്യവും നിഷേധിക്ക​പ്പെടുന്നവരുടെയും മാതാപിതാക്കളുടെ തോരാത്ത കണ്ണീർ കേരളത്തിൽ പലകുടുംബത്തിലും ഇറ്റിറ്റ്​ വീഴുന്നുണ്ട്​. ഇളം പ്രായത്തിൽതന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്​കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, കച്ചവടസ്ഥാപനങ്ങൾ, ട്രെയിനിങ്​​ സെന്‍ററുകൾ എന്നുവേണ്ട ഒര​ു വിധം ആളുകൾ കൂടുന്നയിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികൾ വലവിരിച്ചിട്ടുണ്ട്​ എന്ന്​ നമ്മൾ തിരിച്ചറിയേണ്ട സമയം കടന്നുപോയി എന്ന്​ ഞാൻ വിചാരിക്കുകയാണ്​.


കേരളത്തിൽ ലൗ ജിഹാദ്​ ഇല്ലെന്ന്​ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നവർ വെറു​െത കണ്ണടച്ച്​ ഇരുട്ടാക്കുകയാണ്​. അങ്ങനെ ശ്രമിക്കുന്ന രാഷ്​ട്രീയ-സാമൂഹിക-സാംസ്​കാരിക-മാധ്യമ പ്രവർത്തകർക്ക്​ അവരുടെതായ നിക്ഷിപ്​തതാൽപര്യങ്ങൾ ഉണ്ടാകാം. ഒരു കാര്യം പകൽ പോലെ വ്യക്​തമാണ്​. നമ്മുടെ പെൺകുട്ടികളെ നമുക്ക്​ നഷ്​ടപ്പെടുന്നുണ്ട്​. അവ കേവലം പ്രണയവിവാഹങ്ങളല്ല. മറിച്ച്​ നശിപ്പിക്കലാണ്​, യുദ്ധ തന്ത്രമാണ്​. ഒരു യുവാവും യുവതിയും തമ്മിൽ സ്​നേഹിച്ചാൽ, അത്​ രണ്ട്​ മതത്തിൽ നിന്നായാൽ എന്താണ്​ തെറ്റ്​ എന്നത്​ ഒരു സിംപിൾ ചോദ്യമാണ്​... പക്ഷെ അവർ ഏത്​ വിധമാണ്​ വിവാഹത്തിലേക്ക്​ വന്നതെന്നും തുടർന്ന്​ അവർക്ക്​ എന്ത്​ സംഭവിക്കുന്നു​െവന്നതും ഒരു വലിയ ചോദ്യമായിട്ട്​ നിൽക്കുകയാണ്​. പെൺകുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും തുടർന്ന്​ ​ഭീകര പ്രവർത്തനങ്ങളിലേക്കും നയിക്കുന്നതായിട്ടാണ്​ കാണാൻ സാധിക്കുന്നത്​. ഈ ലവ്​ ജിഹാദിനെയാണ്​ എതിർക്കുന്നത്​. ​നമ്മുടെ കുട്ടികളെ നഷ്​ടപ്പെട്ട മാതാപിതാക്കളുടെ എണ്ണം കൂടി വരുന്നുവെന്നത്​ അനുദിന വാർത്തകളുടെ ഒരു കലവറയായിട്ട്​ മാറുകയാണ്​.


രണ്ടാമത്​, നാർകോട്ടിക്ക് ജിഹാദ്​​ അല്ലെങ്കിൽ ഡ്രഗ്​ ജിഹാദാണ്​. അമുസ്​ലിംകളായവരെ -പ്രത്യേകിച്ച്​ യുവജനങ്ങളെ- മയക്കുമരുന്നിന്​ അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ച്​ കളയുന്ന രീതിയെയാണ്​ നാർകോട്ടിക്ക് ജിഹാദ്​ അഥവാ ഡ്രഗ്​ ജിഹാദ്​ എന്ന്​ സാധാരണ നമ്മൾ പറയുന്നത്​. വർധിച്ചു വരുന്ന കഞ്ചാവ്​ മയക്കുമരുന്ന്​ കച്ചവടങ്ങൾ ഇതിലേക്കാണ്​​ വിരൽ ചൂണ്ടുന്നത്.​ തീവ്രനിലപാടുകൾ പുലർത്തുന്ന ജിഹാദികൾ നടത്തുന്ന ഐസ്​ക്രീം പാർലറുകൾ, മധുര പാനീയ കടകൾ, ഹോട്ടലുകൾ മുതലായവ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇവർ അമുസ്​ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവെന്നത്​ നമ്മുടെ സമൂഹത്തിൽ ചർച്ചയാകുന്നുമുണ്ട്​. മയക്കുമരുന്നിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളും അവയിൽനിന്ന്​ പിടിക്കപ്പെടുന്നവരുടെ വിവരണങ്ങളും ഈ വസ്​തുത വീണ്ടും നമ്മുടെ മുന്നിൽ എത്തിക്കുന്നു.


മയക്കുമരുന്നിനടിമയായി ​ രോഗികളായി ജീവിതവും പഠനവും ഉപേക്ഷിച്ച്​ ജീവിതം തകർക്കുന്നവരുടെ എത്രയോ ഉദാഹരണമാണ്​ അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്​. നമ്മുടെ സമൂഹം- പ്രത്യേകിച്ച്​ യുവജനങ്ങൾ- നേരിടുന്ന ഏതാനും കാര്യങ്ങൾ മാത്രമാണ്​ ഇവിടെ പരാമർശിച്ചത്​. ഈ ലിസ്റ്റ്​ ഇവിടം​ കൊണ്ട്​ തീരുന്നതല്ല. കലാ, സാംസ്​കാരിക രംഗങ്ങളിലെ അന്യമത വി​േദ്വഷങ്ങൾ, മറ്റ്​ മതങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും ഇകഴ്​ത്തിക്കാട്ടുകയും ചെയ്യുന്ന രീതിയിലുള്ള പ്രോഗ്രാമുകൾ, പ്രത്യേക ഭക്ഷണം, ഹലാൽ ഫുഡ്​ തുടങ്ങിയ ബിസിനസ്​ തന്ത്രങ്ങൾ, മാർക്കറ്റ്​ വിലയെക്കാൾ പതിന്മടങ്ങ്​ വില നൽകിക്കൊണ്ടുള്ള വൻകിട ഭൂമിയിടപാടുകൾ, സമാന്തര ടെലഫോൺ എക്​സ്​ചേഞ്ചുകൾ, ആയുധകടകൾ ഒക്കെ ഇതിന്‍റെ ഉദാഹരണങ്ങളാണ്​. ഇത്തരം വാർത്തകളൊക്കെ തമസ്​ക്കരിക്കു​കയോ നിസാരവത്​കരിക്കുകയോ ചെയ്യുന്ന മാധ്യമ നിലപാടുകൾ പലതരത്തിൽ പൊതുസമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hate speechBishop Mar Joseph Kallarangatt
News Summary - Full version of the hate speech by Pala Diocese Bishop Mar Joseph Kallarangatt
Next Story