വന സംരക്ഷണത്തിനുള്ള ഫണ്ടും ആഡംബരത്തിനായി ചെലവിടുന്നു
text_fieldsതൃശൂർ: വന സംരക്ഷണത്തിന് അനുവദിക്കുന്ന തുക ഉന്നതോദ്യോഗസ്ഥരുടെ ആഡംബരത്തിനായും വ കമാറ്റുന്നു. കാട്ടുതീ പടർന്ന് മൂന്നുേപർ മരിച്ച തൃശൂർ ജില്ലയിലും ഇതുതന്നെയാണ് സ്ഥ ിതി. പീച്ചിയിൽ നക്ഷത്രസൗകര്യങ്ങളുള്ള അതിഥി മന്ദിരം, പറവട്ടാനിയിൽ വനം വകുപ്പ് ഓഫ ിസിനോട് ചേർന്ന് ആധുനിക ഇൻഡോർ സ്റ്റേഡിയം എന്നിവ നിർമിക്കാനും റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്ക് സഞ്ചരിക്കാൻ ശീതീകരണ സംവിധാനമുള്ള ജീപ്പും സംസ്ഥാനത്താകെ വനം വകുപ്പിന് 21 ഇന്നോവ കാറുകളും വാങ്ങാനുമുള്ള അനുമതിയായി.
ബീറ്റ് ഫോറസ്റ്റ് ഓഫിസറും വാച്ചർമാരുമടക്കമുള്ളവർ കാട്ടിൽ അലയുകയും ആധുനിക ഉപകരണങ്ങളില്ലാതെ വലയുകയും ചെയ്യുേമ്പാഴാണ് ഉന്നതോദ്യോഗസ്ഥരുടെ ധൂർത്ത്. ഇതിനിടെ കാട്ടിലെ തീയിടൽ ആസൂത്രിതമെന്ന ആക്ഷേപത്തിലും കഴമ്പുണ്ടെന്ന് വനപാലകർ പറയുന്നു.
കടത്തുന്ന മരങ്ങളുടെ തെളിവുകൾ ഇല്ലാതാക്കാനുള്ള എളുപ്പ മാർഗമാണത്രെ ഇത്. പരിശോധനയും അന്വേഷണവും നടക്കാത്തതും കൊള്ളക്കാർക്ക് സഹായമാവുന്നു. ഏതെങ്കിലും തരത്തിലുള്ള പരിശോധനകളാവട്ടെ ഉദ്യോഗസ്ഥർ തമ്മിലുള്ള ധാരണയിലുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.