കോവിഡ് പോരാളികൾക്കായി തീർത്ത ശിൽപം ലേലത്തിന്
text_fieldsകോഴിക്കോട്: കോവിഡ്കാലത്ത് കേരളീയർ പുലർത്തുന്ന ഒത്തൊരുമയും പ്രതിരോധവും മുൻനിർത്തി കണ്ണാടിയുടെ പശ്ചാത്തലത്തിൽ ചിരട്ടയിൽ തീർത്ത മനോഹര ശിൽപം ലേലത്തിന്. കലക്ടറേറ്റ് ജീവനക്കാരൻ പയമ്പ്ര കിഴക്കാളിൽ കെ. വിനോദ് നിർമിച്ച ശിൽപമാണ് കലക്ടർ സാംബശിവ റാവു ഒാൺലൈനായി ലേലത്തിനുവെച്ചത്. ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കേരളത്തിെൻറ അതിജീവനത്തിനായി യത്നിക്കുന്ന പോരാളികൾക്ക് സമർപ്പണമായി കൊത്തിയതാണ് ശിൽപം.
കോവിഡിനെതിരെയുള്ള അതിജീവനത്തിൽ കേരള ജനതയെ സഹായിക്കുന്നതിനായി തെൻറ ശമ്പളത്തിൽ നിന്നും നൽകുന്ന തുകക്ക് പുറമെ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സഹായം ചെയ്യണമെന്ന ആഗ്രഹമാണ് ജോലികഴിഞ്ഞ് ലോക്ഡൗൺ കാലത്ത് 45 ദിവസവും രാത്രി കഠിനാധ്വാനംചെയ്ത് ശിൽപം പൂർത്തീകരിക്കാൻ വിനോദിന് പ്രചോദനമായത്.
കേരളത്തിെൻറ ഭൂപടവും അതിന് ചുറ്റും പ്രതിരോധം തീർത്ത കേരളത്തിെൻറ കൈകൾ, കേരളത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന കോവിഡ് വൈറസ് ഇവയെ സൂക്ഷ്മമായാണ് ചിരട്ടയിൽ കൊത്തിയത്. ശിൽപത്തിലേക്കു നോക്കുമ്പോൾ രോഗപ്രതിരോധത്തിലെ പങ്ക് ഓർമപ്പെടുത്തി നമ്മുടെ പ്രതിബിംബവും ദൃശ്യമാകും. 50 സെൻറീമീറ്റർ നീളവും 30 സെൻറീമീറ്റർ വീതിയിലുമാണ് യന്ത്രസഹായമില്ലാതെ അരവും ഉളിയും ഉപയോഗിച്ച് ശിൽപം പൂർത്തിയാക്കിയത്.
1984 ൽ സ്കൂൾ പഠനകാലത്താണ് വിനോദ് ശിൽപങ്ങൾ നിർമിച്ചുതുടങ്ങുന്നത്. 350 ചിരട്ട ഉപയോഗിച്ച് നിർമിച്ച ടീപ്പോയി ഉൾപ്പെടെ 300 ശിൽപങ്ങൾ ഇതിനകം നിർമിച്ചു. 1990ൽ കേരളം ൈകവരിച്ച സമ്പൂർണ സാക്ഷരത നേട്ടം ഇന്ത്യയിലാകൈ പരക്കെട്ട എന്ന ഉദ്യേശ്യത്തോടെ നിർമിച്ച കീ ഒാഫ് ലിറ്ററസി, ലോക സമാധാനത്തിന് ജപ്പാനിലെ ഹിരോഷിമയിൽ തീർത്ത ശിൽപത്തിെൻറ ചിരട്ടയിൽ തീർത്ത രൂപം സ്റ്റാച്യൂ ഒാഫ് സഡാക്കോ, ജലസംരക്ഷണം മുൻ നിർത്തിയുള്ള ശിൽപം, കേരള ടൂറിസവുമായി ബന്ധപ്പെട്ട ശിൽപം, റഷ്യൻ ശിൽപി ബോറിസ് ഹൈഫെൻറ ശിൽപത്തിെൻറ ചിരട്ടയിൽ തീർത്ത രൂപം ‘വർക്കർ ആൻഡ് കൊൽക്ക്ഹോൾ വുമൺ’ എന്നിങ്ങനെ നീളുകയാണ് വിനോദിെൻറ ശിൽപങ്ങൾ. ചിരട്ടക്കുപുറമെ മുള, കൊതുമ്പ്, മരത്തടി, മരവേരുകൾ, െടറക്കോട്ട എന്നിവയിലും ശിൽപങ്ങൾ നിർമിക്കുന്നുണ്ട്. കുന്ദമംഗലം നവജ്യോതിസ് സ്കൂൾ അധ്യാപിക സിന്ധു എസ്. നായരാണ് ഭാര്യ. ആദർശാണ് മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.