വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsതിരുവനന്തപുരം: ഇടുക്കിയിൽ ഏലം കർഷകരിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രിൻസിപ്പൽ കൺസർവേറ്റർ പി.കെ. കേശവൻ ഐ.എഫ്.എസിനാണ് അന്വേഷണ ചുമതല. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തുമെന്ന് എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒാണച്ചെലവിനെന്ന പേരിലാണ് ഇടുക്കിയിലെ ഏലം കർഷകരിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അനധികൃത പണപ്പിരിവ് നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകുകയും ചെയ്തു. സംഭവത്തിന് സി.സിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അനധികൃത പണപ്പിരിവ് പുറംലോകം അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.