പിതാവ് മരിച്ചു: സംസ്കാരച്ചടങ്ങുകൾ ഓൺലൈനിൽ കണ്ട് മക്കൾ
text_fieldsകാട്ടാക്കട: ലോക്ഡൗൺ കാലത്ത് മരിച്ച പിതാവിെൻറ സംസ്കാരത്തിൽ നേരിട്ട് പങ്കെടുക്കാനാകാതെ വൈദികരായ മക്കൾ ഓൺ ലൈനിൽ ചടങ്ങുകൾ വീക്ഷിച്ചു. കാട്ടാക്കട കട്ടയ്ക്കോട് മുഴുവൻകോട് കരിക്കകന്തല വീട്ടിൽ ജെ. റാഫേലാണ് (89) കഴിഞ്ഞദിവ സം മരിച്ചത്.
നെയ്യാറ്റിൻകര രൂപതാംഗങ്ങളായ വൈദികർ ഫാ. ഗ്രിഗറി ആർ.ബി, ഫാ. ഡൈനീഷ്യസ് ആർ.ബി എന്നിവർക്ക് പങ്കെടു ക്കാനായില്ല. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ അധ്യാപകനായ ഫാ. ഗ്രിഗറി കഴിഞ്ഞ ഒരുവർഷമായി ജർമനിയിലെ മ്യൂൺസ്റ്ററിലാണ്. നിലവിൽ ജർമനിയിൽ കോവിഡ് വ്യാപനത്തെതുടർന്ന് ഏപ്രിൽ 15 വരെ ലോക്ഡൗണാണ്.
ഫാ. ഡൈനീഷ്യസ് വടേക്ക ഇന്ത്യയിലെ ഗ്വാളിയർ രൂപതയിലെ സെൻറ് പയസ് സ്കൂളിലാണ് ജോലി ചെയ്യുന്നത്. കട്ടയ്ക്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംസ്കാരചടങ്ങുകൾ നടന്നത്. സർക്കാർ നിർദേശമുള്ളതിനാൽ നാട്ടിലുള്ള മക്കൾ, മരുമക്കൾ എന്നിവർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
റാഫേലിെൻറ ഭാര്യ: ബ്രിജിത്താൾ. മറ്റ് മക്കൾ: കൃഷൻസ്യ (റിട്ട.അധ്യാപിക), ട്രീസാമ്മ (റിട്ട.അധ്യാപിക). രാജൻ റാഫേൽ (സ്നേഹപ്രവാസി മാസിക), ക്ലാറൻസ് (ആർ.ബി ഡ്രൈവിങ് സ്കൂൾ കാട്ടാക്കട). മരുമക്കൾ: റോബർട്ട് (റിട്ട.കെ.എസ്.ആർ.ടി.സി), സെൽവദാസ് (റിട്ട.സബ് ഇൻസ്പെക്ടർ), അഞ്ജു. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന് കട്ടയ്ക്കോട് സെൻറ് ആൻറണീസ് ചർച്ചിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.