ഡിജിറ്റൽ ജീവിത ശൈലി സാർവത്രികമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി
text_fieldsകൊച്ചി: ഡിജിറ്റൽ ജീവിത ശൈലി സാർവ്വത്രികമാക്കുകയും വിവര സാങ്കേതിക രംഗത്ത് കേരളത്തിെൻറ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സർക്കാരിെൻറ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടക്കുന്ന ഫ്യൂച്ചർ ഗ്ലോബൽ ഐ.ടി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവാണ് കേരളത്തിെൻറ ഭാവി. കേരളത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡിജിറ്റൽ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് യുവാക്കളുടെ വൈദഗ്ദ്ധ്യവും വികസിപ്പിക്കേണ്ടതുണ്ട്. ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ രംഗത്ത് ഇവിടെ ലഭ്യമാകണം. ഐ.ടി പാർക്കുകളിലടക്കം വലിയ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നത്. ഇൻറർനെറ്റ് ഓരോ പൗരന്റെയും അവകാശമായി നാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ വർഷവും 1000 പബ്ലിക് വൈഫൈ സ്പോട്ടുകൾ ആരംഭിക്കുന്ന പദ്ധതി ഇവിടെ ആരംഭിക്കുകയാണ്. ആഗോള വിവര സാങ്കേതിക ഡിജിറ്റൽ രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സമ്മിറ്റിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സോഫ്റ്റ് വെയർ, ഇൻറലിജൻറ് ഡിവൈസുകൾ, ഇൻറർകണക്ടഡ് സങ്കേതങ്ങൾ ഓരോ വീടിനെയും ഓഫീസിനെയും മാറ്റിമറിച്ചിരിക്കുകയാണ്. സമ്മിറ്റിൽ പങ്കെടുക്കുന്ന ഐ.ടി രംഗത്തെ വിദഗ്ധരുടെയും സംരംഭകരുടെയും നിക്ഷേപകരുടെയും കൂട്ടായ്മയിലൂടെ കേരളത്തിൽ ഡിജിറ്റൽ ലൈഫ് സ്റ്റൈൽ സാധ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തെ ഒരു നോളജ് സമൂഹമാക്കി മാറ്റുക, ഡിജിറ്റൽ രംഗത്ത് നിക്ഷേപം സാധ്യമാക്കുക, ഐ.ടി രംഗത്തെ പുതിയ സംരംഭകരെയും പ്രതിഭകളെയും പ്രോത്സാേഹിപ്പിക്കുക, ലാസ്റ്റ് മൈൽ കണക്ടിവിറ്റി സാധ്യമാക്കുക എന്നിവയും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. എം കേരള പബ്ലിക് വൈഫൈ മൊബൈല്‍ ആപ്പും ചടങ്ങിൽ പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.