ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി സുധാകരന്‍
text_fieldsകൊച്ചി: ആർക്കും കൊട്ടാനുള്ള ചെണ്ടയല്ല പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി ജി. സുധാകരൻ. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹൈകോടതി വിമർശനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണ്. ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയിലുള്ളത്. ഏതെങ്കിലും പ്രത്യേക റോഡിനെക്കുറിച്ചായിരിക്കാം കോടതി പരാമർശം. ദേശീയപാത വഴി കാസർകോട് വരെ പോയാല്‍ വളരെ ചുരുങ്ങിയ സ്ഥലത്ത് മാത്രമല്ലേ റോഡ് മോശമായിട്ടുള്ളു. രണ്ടു മേൽപാലങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുകയല്ലേ ഇതൊന്നും കാണുന്നില്ലേ. കൊച്ചി-സിവില്‍ ലൈന്‍ റോഡ് മോശമായി കിടക്കുന്നത് മെട്രോ ജോലി നടക്കുന്നതിനാലാണ്. അതിെൻറ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ശമ്പളം കൂടിയവർക്കാണ് സംഭാവന നൽകാൻ മടി -മന്ത്രി ജി. സുധാകരൻ
കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ കെട്ടിപ്പടുക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം നിർബന്ധിച്ച് വാങ്ങിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘പ്രളയാനന്തര ചിന്തകളും നവകേരള നിർമിതിയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പളം കൂടിയവരാണ് സംഭാവന നൽകാൻ മടികാണിക്കുന്നത്. 80 ശതമാനം സാധാരണ സർക്കാർ ജീവനക്കാർ ശമ്പളം നൽകിയപ്പോൾ അധ്യാപകർ 50 ശതമാനവും കോളജ് അധ്യാപകർ 30 ശതമാനവും മാത്രമാണ് നൽകിയത്.
ഇപ്പോൾ കാണുന്ന സൗഭാഗ്യങ്ങൾക്ക് സാഹചര്യം നൽകിയ ജനങ്ങളെ ഓർക്കണമായിരുന്നു. പ്രളയത്തിൽ കൂടുതൽ നാശനഷ്ടം ഉണ്ടായ ആലപ്പുഴയിൽനിന്ന് 32 കോടിയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കിട്ടിയിരിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിൽനിന്ന് സംഭാവന നൽകാൻ തയാറായവർ ഏറെയാണ്. പക്ഷേ വിദേശയാത്ര നടത്താനോ സംഭാവനകൾ സ്വീകരിക്കാനോ കേന്ദ്രം അനുമതി തരില്ല. യു.എൻ പ്രതിനിധികൾപോലും പറഞ്ഞത് വിദേശസഹായം സ്വീകരിക്കാമെന്നാണ്. രണ്ടുമൂന്ന് വർഷംകൊണ്ട് ലോകത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.