28 റോഡുകളുടെ നവീകരണം; 450 കോടി അധികം നൽകി –മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 28 റോഡുകളുടെ നവീകരണത്തിന് 2018-19 സാമ്പത്തിക വർഷത്തെ റ ോഡ് ഫണ്ട് പദ്ധതിയിൽ 450 കോടി രൂപ അധികം ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. പ്രളയംമൂലം തകർന്ന റോഡുകളുടെ നവീകരണത്തിന് തുക അനുവദിക്കണമെന്ന് തലശ്ശേരി-മാഹി ബൈപാസിെൻറ നിർമാണോദ്ഘാടനവേളയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ആവശ്യപ്പെട്ടിരുന്നു. 603 കോടി രൂപയുടെ നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. 450 കോടി രൂപ അധികമായി സി.ആർ.എഫിൽ ഉൾപ്പെടുത്തി അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. ശിപാർശയിലുള്ള നടപടികൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പൂർത്തീകരിച്ച് 450 കോടി രൂപയുടെ പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിലെ പുലയന്നൂർ അമ്പലം-ചക്കംപുഴ റോഡ് (17 കോടി), ആലപ്പുഴ ജില്ലയിലെ ത്രിവേണി ജങ്ഷൻ-വട്ടയാൽ-ആൽത്തറ റോഡ് (15 കോടി), മാരാരിക്കുളം പഞ്ചായത്ത് ഓഫിസ്-തിരുവിഴ ക്ഷേത്രം റോഡ് (20 കോടി), മാതൂർചിറ-കാക്കാഴം ജങ്ഷൻ റോഡ് (12 കോടി), കൈനകരി-വൈശ്യംഭാഗം റോഡ് (21 കോടി), എറണാകുളം ജില്ലയിലെ കോതമംഗലം-കുടിയ്ക്കൽ റോഡ് (15 കോടി), മാല്യങ്കര-ചേന്ദമംഗലം റോഡ് (13 കോടി), അങ്കമാലി-മലയാറ്റൂർ റോഡ് (15 കോടി), മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് (16 കോടി), ഇടുക്കി ജില്ലയിലെ പനംകുട്ടി-നേര്യമംഗലം റോഡ് (28 കോടി), ഏലപ്പാറ-ഉപ്പുതറ റോഡ് (16 കോടി), തൃശൂർ ജില്ലയിലെ തമ്പുരാൻപടി-കൊടുബസാർ റോഡ് (13.5 കോടി), കടുകുറ്റി-ചിറങ്ങര റോഡ് (19 കോടി), ആറാട്ടുകടവ്-വെള്ളാങ്കല്ലൂർ റോഡ് (16 കോടി), നടവരമ്പ്-മാള റോഡ് (12 കോടി), പാലക്കാട് ജില്ലയിലെ ഇരട്ടക്കുളം-വാണിയംപാറ റോഡ് (20 കോടി), വണ്ടുംതറ-ഇട്ടാക്കടവ് റോഡ് (13 കോടി), മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ്-കാവുങ്ങൽ ബൈപാസ് (6.5 കോടി), നിലമ്പൂർ-നെടുങ്കയം റോഡ് (16 കോടി), ചേരൂർ-കുന്നുപുറം റോഡ് (12 കോടി), വയനാട് ജില്ലയിലെ കാട്ടിക്കുളം-തിരുനെല്ലി ക്ഷേത്രം റോഡ് (15 കോടി), ഇരുളം-മീനങ്ങാടി റോഡ് (15 കോടി), കോഴിക്കോട് ജില്ലയിലെ കുന്നമംഗലം-എൻ.ഐ.ടി റോഡ് (14 കോടി), കണ്ണൂർ ജില്ലയിലെ വെള്ളച്ചാൽ-വേങ്ങാട് റോഡ് (10 കോടി), തളിപ്പറമ്പ്-ഇരട്ടി റോഡ് (35 കോടി), കാസർകോട് ജില്ലയിലെ ഭൂവിക്കാനം-മാലക്കല്ല് റോഡ് (18 കോടി), ജുഞ്ചത്തൂർ-കേതംപാടി-നന്ദാരപ്പടവ് റോഡ് (15 കോടി), ആറിൽക്കടവ് പാലവും അേപ്രാച്ച് റോഡും (12 കോടി) എന്നിവയാണ് നവീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.