കീഴാറ്റൂരിനെ കുറിച്ച് ഇനിയെന്ത് ചർച്ച: ജി.സുധാകരൻ
text_fieldsതിരുവനന്തപുരം: കീഴാറ്റൂർ സമരത്തിൽ ഇനി ചർച്ചയില്ലെന്ന സൂചന നൽകി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. കീഴാറ്റൂരിനെ കുറിച്ച് ഇനിയെന്ത് ചർച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച ചെയ്യേണ്ട വിഷയമല്ല കീഴാറ്റൂരിലേതെന്നും ജി. സുധാകരൻ കൊച്ചിയിൽ പറഞ്ഞു.
കീഴാറ്റൂർ സമരത്തെ പരിഹസിച്ച് കൊണ്ട് ജി. സുധാകരൻ മുമ്പും രംഗത്തുവന്നിരുന്നു. സമരം നടത്തുന്നത് വയൽക്കിളികളല്ല വയൽ കഴുകൻമാരാണ്. പ്രദേശത്തെ 60 ഭൂവുടമകളിൽ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാൻ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ടെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞിരുന്നു. നാലു പേർക്ക് വേണ്ടി നടത്തുന്ന സമരത്തിെനാപ്പമാണ് പ്രതിപക്ഷം നിൽക്കുന്നത്. വയലിെൻറ പരിസരത്തു പോലും പോകാത്തവരാണ് സമരം ചെയ്യുന്നതെന്നും സുധാകരൻ പരിഹസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.