മലപ്പുറത്തോളം മതസൗഹാർദമുള്ള നാടുണ്ടോ –ജി. സുധാകരൻ
text_fieldsകീഴുപറമ്പ്: 1967ലെ സി.പി.എം-മുസ്ലിം ലീഗ് ബന്ധത്തെ ഓർമിപ്പിച്ച് പൊതുമരാമത്ത് മന്ത്രി ജ ി. സുധാകരൻ. ആലുക്കലിനടുത്ത് പെരുങ്കടവ് പാലത്തിെൻറ ഉദ്ഘാടന ചടങ്ങിലാണ് ലീഗ് എം.എൽ.എ പി.കെ. ബഷീറിനെ വേദിയിലിരുത്തി മന്ത്രി പഴയ മുന്നണിബന്ധത്തെക്കുറിച്ച് പറഞ്ഞത്.
സി.പി.എമ്മിന് മലപ്പുറം ജില്ലയോട് വല്ലാത്ത ഇഷ്ടമുണ്ട്. 67ലെ ഇ.എം.എസ് സർക്കാറാണ് ജില്ല രൂപവത്കരിച്ചത്. മുസ്ലിം ലീഗും സി.പി.എമ്മും ഒന്നിച്ചാണത് സാധ്യമാക്കിയത്. മലപ്പുറം പാകിസ്താനാകും എന്നൊക്കെ പറഞ്ഞ് നിരാഹാരവും ധർണയും നടത്തിയവരുണ്ടായിരുന്നു.
എന്നാൽ, ഇന്നെന്താണ് സ്ഥിതി? ഇത്രത്തോളം മതസൗഹാർദവും സമാധാനവുമുള്ള നാടുണ്ടോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും താൻ ഇവിടെ വരുമ്പോൾ എത്ര സംയമനത്തോടെയും സഹകരണത്തോടെയുമാണ് ഇവിടത്തെ രാഷ്ട്രീയ പ്രവർത്തനം എന്നാലോചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
30 കോടി രൂപ പാലത്തിന് അനുവദിച്ചത് തനിക്ക് മലപ്പുറം ജില്ലയോടുള്ള ഇഷ്ടം കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.