'കലോത്സവ വേദി തമ്മിൽ തല്ലാനുള്ളതല്ല'; എസ്.എഫ്.ഐക്കെതിരെ ജി. സുധാകരൻ
text_fieldsആലപ്പുഴ: കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോൺ കലോത്സവ വേദിയിലെ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് സി.പി.എം നേതാവ് ജി. സുധാകരൻ. കലോത്സവ വേദി തമ്മിൽ തല്ലാനുള്ളതല്ലെന്നും സുധാകരൻ തുറന്നടിച്ചു.
കല എന്നാൽ എല്ലാത്തിനും ഉപരിയായ വികാരവും ആശയവുമാണ്. എസ്.എഫ്.ഐ സ്ഥാപക നേതാക്കളിൽ ഒരാളാണ് താൻ. വലിയ സമരവേദികളിൽ പൊലീസിനെ കല്ലെറിഞ്ഞിട്ടുണ്ട്. വിദ്യാർഥികളെ തല്ലുന്നത് ശരിയല്ല. അടിക്കുന്നത് ഏത് കക്ഷിയാണെന്നുള്ളത് പ്രസക്തമല്ല. ബന്ധപ്പെട്ടവർ പറഞ്ഞ് തിരുത്തണമെന്നും ജി. സുധാകരൻ പറഞ്ഞു.
മാളയിൽ നടന്ന കാലിക്കറ്റ് ഡി സോൺ കലോത്സവത്തിനിടെയാണ് എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവെക്കുകയായിരുന്നു. സംഘർഷത്തിൽ 20 പേർക്കാണ് പരിക്കേറ്റത്. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.