Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട് വിഷയം:...

കുട്ടനാട് വിഷയം: തോമസ്​ ​െഎസക്കും ജി. സുധാകരനും ​ വാക്പോരിൽ

text_fields
bookmark_border
കുട്ടനാട് വിഷയം: തോമസ്​ ​െഎസക്കും ജി. സുധാകരനും ​ വാക്പോരിൽ
cancel

ആലപ്പുഴ: ജില്ലയിലെ പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യചുമതല വഹിക്കുന്ന മന്ത്രിമാരായ തോമസ്​ ​െഎസക്കും ജി. സുധാകരനും കുട്ടനാട്​ വിഷയത്തിൽ വാക്പോരിൽ. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന വിഷയത്തിലാണ്​ മന്ത്രിമാർ പൊതുവേദിയിൽ വ്യത്യസ്​ത നിലപാടെടുത്തത്​. നവകേരള ഭാഗ്യക്കുറി പ്രകാശനച്ചടങ്ങിൽ തോമസ് ഐസക്കിനെതിരെ പരാതിയുമായി മന്ത്രി ജി. സുധാകരൻ​ തുറന്നടിച്ചു.

കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ നടപടി ഉണ്ടായില്ലെന്നായിരുന്നു സുധാകര​​െൻറ കുറ്റപ്പെടുത്തൽ. ഇത്രയേറെ കാത്തിരിക്കേണ്ട സമയമുണ്ടായിട്ടില്ല. വെള്ളം വറ്റിക്കാൻ പണം നൽകേണ്ടവർ അത്​ പരിശോധിക്കണമെന്നും ധനമന്ത്രിയെ ലക്ഷ്യമിട്ട്​ ജി. സുധാകരൻ വിമർശനമുന്നയിച്ചു. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കാത്തതിനുപിന്നിൽ ഗൂഢാലോചനയുണ്ട്​. നെൽപാടങ്ങൾ ഇല്ലാതാക്കാനുള്ള ലോബികളുടെ കളിയാണ് നടക്കുന്നത്. വെള്ളം വറ്റിക്കുന്നതിന്​ കരാറുകാർക്ക്​ മുൻകൂർ പണം നൽകിയത് തെറ്റാണ്. ഇങ്ങനെ പണം മുൻകൂർ കൊടുക്കുന്ന ചരിത്രമില്ല. പമ്പിങ്​ കരാറുകാർക്ക്​ അത്യാഗ്രഹമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണം. കോൺട്രാക്ടർമാരുടെ ലൈസൻസ് റദ്ദുചെയ്യണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിട്ടും പല കാര്യങ്ങളും തന്നോട്​ ചോദിച്ചിട്ടില്ല. കുടിവെള്ള വിതരണത്തിൽ പഞ്ചായത്തി‍​െൻറ ഭാഗത്തുനിന്ന്​ വൻ വീഴ്ചയാണ് ഉണ്ടായതെന്നും അധ്യക്ഷനായിരുന്ന സുധാകരൻ കുറ്റപ്പെടുത്തി.

പാടശേഖരങ്ങളിലെ ​െവള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഉടൻ‌ നീക്കുമെന്ന്​ ഉദ്​ഘാടനപ്രസംഗത്തിൽ മന്ത്രി തോമസ് ഐസക് മറുപടി നൽകി. പമ്പിങ്ങിനുള്ള തടസ്സങ്ങൾ ഉടൻ നീക്കും. മാറിത്താമസിക്കുന്നവർക്ക്​ വീടുകളിലേക്ക്​ മടങ്ങാൻ ഒരാഴ്ചക്കുള്ളില്‍ സാഹചര്യമൊരുക്കും. വെള്ളം വറ്റിക്കാൻ ഒരാഴ്ചയെടുക്കും. രണ്ടായിരത്തോളം പമ്പുകൾ വെള്ളത്തിലാണ്. പാടശേഖര സമിതികൾക്ക്​ മോട്ടോറുകൾ നന്നാക്കാൻ 20,000 രൂപ വീതം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിതർക്ക്​ ലഭിക്കേണ്ട ധനസഹായത്തി​​െൻറ വിതരണവും ഇനിയും നീളും. 10,000 രൂപ ലഭിക്കേണ്ട പകുതിപ്പേരുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. ബി.എൽ.ഒമാർ ഇതിന്​ നടപടി തുടരുകയാണെന്നും അത്​ പൂർത്തിയായാലുടൻ പണം നൽകിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

പ്രളയബാധിതർക്കുള്ള കിറ്റുകളുടെ വിതരണം 30 ശതമാനം മാത്രമാണ്​ പൂർത്തിയായത്. ശേഷിക്കുന്നവ ചൊവ്വാഴ്​ചയും ബുധനാഴ്​ചയും പഞ്ചായത്തുതലത്തിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ കുടി​െവള്ളവിതരണത്തിൽ പാളിച്ചയുണ്ടായാൽ പഞ്ചായത്ത്​ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും ജി. സുധാകര​​െൻറ ആക്ഷേപത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

പുനർനിർമാണത്തിന് വേണ്ടത് 30,000 കോടി -മന്ത്രി തോമസ് ഐസക്
ആലപ്പുഴ: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാൻ 30,000 കോടി രൂപ വേണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പ്രളയാനന്തര പുനർനിർമാണത്തിനുള്ള വിഭവസമാഹരണത്തിന്​ സംസ്ഥാന ഭാഗ്യക്കുറി വകുപ്പി​​െൻറ നവകേരള ഭാഗ്യക്കുറി പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു.

തകർന്ന പാലങ്ങൾ, കെട്ടിടങ്ങൾ, ബണ്ടുകൾ എന്നിവയുടെ പുനർനിർമാണം, നഷ്​ടപരിഹാരം, വീട്, കൃഷി, ദുരിതാശ്വാസ പ്രവർത്തനം എന്നിവക്ക്​ 20,000 കോടി രൂപയാണ് വേണ്ടത്​. ഉപജീവന സഹായത്തിന്​ 10,000 കോടി രൂപയും വേണം. ഇതിൽ 4000 കോടി തൊഴിലുറപ്പിനും മറ്റ്​ അനുബന്ധവിഷയങ്ങൾക്കും ഉപയോഗിക്കേണ്ടിവരുമ്പോൾ 6000 കോടി വരുമാനമായി നാംതന്നെ കണ്ടെത്തണം. അതിനാണ് ലോട്ടറിപോലുള്ള ധനസമാഹരണം സർക്കാർ ആരംഭിച്ചത്. ഇതൊരു ഭാഗ്യപരീക്ഷണമായല്ലാതെ സംഭാവനയായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഒരുടിക്കറ്റ് വീതം എടുത്താൽ 750 കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.

നവകേരള ലോട്ടറി ടിക്കറ്റ് മന്ത്രി തോമസ് ഐസക്കിൽനിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ആദ്യ വിൽപന നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാൽ, കലക്ടർ എസ്. സുഹാസ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എം. അഞ്ജന, ജോയൻറ്​ ഡയറക്ടർ ജി. ഗീതാദേവി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskuttanadThomas Issacg sudhakaranflood
News Summary - G Sudhakaran and Thomas Issac on Flood effected Kuttanad - Kerala news
Next Story