യു.എ.പി.എ അറസ്റ്റ്: സാഹചര്യം മുഖ്യമന്ത്രി പരിശോധിക്കും -ജി. സുധാകരൻ
text_fieldsമലപ്പുറം: കോഴിക്കോട് രണ്ടു സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ഉചിതമായ സമയത്ത് ഉചിതമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുന ിന്ന് ഉണ്ടാകുമെന്നും ജി. സുധാകരൻ പറഞ്ഞു. പൊലീസ് പ്രവർത്തിക്കുന്നത് സർക്കാർ നയം അനുസരിച്ചാണ്. പൊലീസിന് തെറ്റുപറ്റിയപ്പോഴെല്ലാം സർക്കാർ ഇടപെട്ട് തിരുത്തിയിട്ടുണ്ട്. മന്ത്രിമാർ ഇക്കാര്യത്തിൽ പ്രതികരണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങൾക്ക് നിയന്ത്രണം വേണം - മന്ത്രി ജി. സുധാകരൻ
കോഴിക്കോട്: മാധ്യമങ്ങൾ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് അരാജകത്വമാണ് സൃഷ്ടിക്കുന്നതെന്നും മാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്നും മന്ത്രി ജി. സുധാകരൻ. മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഗവൺമെൻറിനെ അതിന് സമ്മതിക്കുന്നില്ല. രാവിലെ ഗെസ്റ്റ്ഹൗസിൽ നിന്ന് ഇറങ്ങവെ ചാനലുകാർ തടഞ്ഞ്, രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനോട് എന്താണ് പ്രതികരണമെന്നാരാഞ്ഞു. അഭിപ്രായം പറയാൻ മുഖ്യമന്ത്രി ഉണ്ടെന്ന് മറുപടി പറഞ്ഞു. നിരന്തരം ചോദ്യം ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാനും ശാസിക്കാനും ആളുവേേണ്ട? ഇവർക്ക് ഇങ്ങെന ചോദിക്കാൻ എന്തധികാരമാണ്. രാവിലെ തന്നെ പെട്ടിയും തൂക്കി ഇറങ്ങുന്ന ഇവരെ നിയന്ത്രിക്കണമെന്നും സുധാകരൻ പറഞ്ഞു. പറമ്പിൽബസാറിൽ റോഡ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.