ശബരിമലയിൽ പൗരോഹിത്യ തകർച്ചയുടെ മണിമുഴക്കം–മന്ത്രി ജി. സുധാകരൻ
text_fieldsആലപ്പുഴ: ശബരിമലയിൽ കേൾക്കുന്നത് കേരളത്തിെൻറ ഫ്യൂഡൽ പൗരോഹിത്യ വ്യവസ്ഥയുടെ തകർച്ചക്കുള്ള മണിമുഴക്കമാെണന്ന് മന്ത്രി ജി. സുധാകരൻ. ഹർത്താലിന് കടയടക്കുമെന്ന് പറയുന്ന ലാഘവത്തോടെയാണ് ശ്രീകോവിൽ അടച്ച് താക്കോൽ കൊടുത്തിട്ട് പോകുമെന്ന് തന്ത്രി പറയുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഡി.വൈ.എഫ്.െഎയുടെ പൊതിച്ചോറ് വിതരണത്തിെൻറ 500ാം ദിനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ‘‘ഞങ്ങൾ 5000 പേർ ഞങ്ങളുടെ പെണ്ണുങ്ങളുമായി ശബരിമല കയറിയാൽ ആരും തടയാൻ പോകുന്നില്ല. മന്ത്രിസ്ഥാനം പോയാലും പേടിയില്ല’’ -സുധാകരൻ പറഞ്ഞു.
നാടിെൻറ ഏതെങ്കിലും ഒരു നല്ല കാര്യത്തിനും കാണാത്തവരാണ് തന്ത്രിമാർ. ഒരുതുള്ളി വിയർപ്പൊഴുക്കാത്ത അവർ ഇപ്പോൾ കൈവശമുള്ള സമ്പത്ത് നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണ് ശാസ്താവിനെ ഉപേക്ഷിച്ച് 18ാം പടിയുടെ താഴെനിന്ന് സമരം ചെയ്യുന്നത്. ജനങ്ങൾ ഇക്കാര്യം ചർച്ചെചയ്യണം. പാപ പരിഹാരാർഥമാണ് എല്ലാവരും ശബരിമലയിൽ പോകുന്നത്. അവിടെ പോകുന്നവരുടെ പൂർവചരിത്രം അന്വേഷിക്കേണ്ടതില്ല. ആർക്കും അവിടെ പോകാൻ അധികാരമുണ്ട്. ആക്ടിവിസ്റ്റിന് വിശ്വാസം ഉണ്ടായിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു.
പിണറായിയുടെ മറവർപടയെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയുടെ പരാമർശം ശബരിമലയെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നതിെൻറ തെളിവാണ്. മുസ്ലിംവിരുദ്ധ മനോഭാവം വളർത്തുന്നതാണ് അത്. ഹിന്ദുവിനും ക്രിസ്ത്യനിക്കും മുസ്ലിമിനും പോകാവുന്ന ഇടമാണ് ശബരിമല. അതുകൊണ്ടാണ് സ്ത്രീകൾക്കും പോകാമെന്ന് തങ്ങൾ പറയുന്നതും -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.