ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷതയെച്ചൊല്ലി മന്ത്രി സുധാകരെൻറ പ്രതിഷേധം
text_fieldsഅമ്പലപ്പുഴ: പൗൾട്രി വികസന കോർപറേഷൻ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതി ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി മന്ത്രി ജി. സുധാകരെൻറ പ്രതിഷേധം. പരിപാടിയിൽ അധ്യക്ഷത വഹിച്ച കെ.എസ്.പി.ഡി.സി ചെയർപേഴ്സൻ ചിഞ്ചുറാണിയെ മന്ത്രി ആക്ഷേപിച്ചെന്ന് സി.പി.ഐ ആരോപിച്ചു.
അധ്യക്ഷത വഹിക്കേണ്ടത് പഞ്ചായത്ത് പ്രസിഡൻറാണെന്ന് തുറന്നടിച്ചശേഷം മന്ത്രി ഉദ്ഘാടനം ചെയ്യാതെ മാറിനിന്നു. പിന്നീട് പാർട്ടി നേതാക്കളും പഞ്ചായത്ത് അധികൃതരും ചേർന്ന് മന്ത്രിയെ അനുനയിപ്പിച്ചു. അധ്യക്ഷത വഹിക്കുന്നത് ഉദ്യോഗസ്ഥയല്ല പൗൾട്രി വികസന കോർപറേഷൻ ചെയർപേഴ്സൻ ആണെന്ന് ധരിപ്പിച്ചപ്പോൾ മന്ത്രി തിരിച്ചുവന്ന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
വിധവകളായ 500 പേർക്ക് 10 കോഴിക്കുഞ്ഞുങ്ങളെയും 10 കിലോ തീറ്റയും 50 രൂപയുടെ മരുന്നുമാണ് നൽകുന്നത്. ഇതിെൻറ പൂർണ ചെലവ് കോർപറേഷനാണ്. 11 ലക്ഷം രൂപയാണ് ചെലവെന്നും അധികൃതർ പറഞ്ഞു. മന്ത്രി ആക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കോർപറേഷൻ ചെയർപേഴ്സൻ പിന്നീട് അധ്യക്ഷത വഹിച്ചില്ല.
കോഴിക്കുഞ്ഞുങ്ങളെ പഞ്ചായത്തുതന്നെ വിതരണം ചെയ്താൽ മതിയെന്ന് പറഞ്ഞ് അവർ ഇറങ്ങി. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും സംസാരിച്ചില്ല. പഞ്ചായത്ത് പ്രസിഡൻറാണ് സ്വാഗതം പറഞ്ഞത്. നോട്ടീസ് തയാറാക്കിയതും പഞ്ചായത്താണ്. മറ്റു മണ്ഡലങ്ങളിലും അധ്യക്ഷത വഹിക്കുന്നത് കെപ്കോ ചെയർപേഴ്സനാണ്.
പൊതുവേദിയില്‍ മന്ത്രി കയര്‍ത്തതിനെതിരെ മുഖ്യമന്ത്രിക്കും മൃഗസംരക്ഷണമന്ത്രിക്കും പരാതി നല്‍കുമെന്ന് ചിഞ്ചുറാണി പറഞ്ഞു. പ്രോട്ടോകോള്‍ സംബന്ധിച്ച് മന്ത്രി ജി. സുധാകരന് അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കിയെന്ന് സി.പി.െഎ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി വി.സി. മധു കുറ്റപ്പെടുത്തി. എം.എല്‍.എയും മന്ത്രിയും ഒരാള്‍തന്നെ ആയതിനാലാണ് കോര്പറേഷന് ചെയര്മാന് അധ്യക്ഷയായത്.
പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനാകണമെന്ന് മന്ത്രി വാശിപിടിച്ച് കോര്പറേഷന് ചെയര്മാനുനേരെ കയർത്തത് ശരിയായിെല്ലന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.