കെ.എസ്.ടി.പി റോഡുകളുടെ നിലവാരമില്ലായ്മ: ലോകബാങ്ക് റിപ്പോർട്ട് തന്നാൽമാത്രം നടപടി –മന്ത്രി ജി. സുധാകരൻ
text_fieldsതിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) റോഡുകളുടെ നിലവാരത്തിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാൻ സർക്കാർ തയാറാണെന്നും അതിന് ലോകബാങ്ക് പ്രതിനിധികൾ റിപ്പോർട്ട് നൽകണമെന്നും മന്ത്രി ജി. സുധാകരൻ. നിലവാരമില്ലെന്നത് ഇതുവരെയും സർക്കാറിനെ അറിയിച്ചിട്ടില്ല. പദ്ധതി പൂർത്തിയാക്കുന്നതിന് ഏതെങ്കിലും ഉദ്യോഗസ്ഥൻ കാലതാമസം വരുത്തുന്നുണ്ടെങ്കിൽ റിപ്പോർട്ട് നൽകിയാൽ പരിശോധിച്ച് നടപടിയെടുക്കാൻ തയാറാണ്. ലോകബാങ്കിെൻറ ചട്ടങ്ങളനുസരിച്ചും മേൽനോട്ടത്തിലുമാണ് റോഡ് നിർമാണം. മോശമാക്കിയത് ആരാണെന്ന് പറയാനുള്ള ബാധ്യത ലോകബാങ്കിനുണ്ട്. നിലവാരമില്ലെങ്കിൽ അതിന് ഉത്തരവാദി ലോകബാങ്കാണ്. പദ്ധതിയുമായി പൊതുമരാമത്തിന് ബന്ധമൊന്നുമില്ല. അവർ ആവശ്യപ്പെട്ടത് പ്രകാരം വകുപ്പിൽനിന്ന് കുറച്ച് എൻജിനീയർമാരെ നൽകി. ലോകബാങ്കിന് വേണ്ടെങ്കിൽ അവരെ പിൻവലിക്കാൻ തയാറാണ്. ഇതുസംബന്ധിച്ച് ലോകബാങ്ക് ടീം ലീഡർ ഡോ. ബെർണാർഡ് അരിട്വയെ താൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം എൽ.ഡി.എഫ് സർക്കാറിെൻറ മെല്ലപ്പോക്ക് നയമാണ് പദ്ധതി പാതിവഴിയിൽ നിൽക്കാൻ കാരണമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാംഹിംകുഞ്ഞ് ആരോപിച്ചു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് പണി തുടങ്ങിയെങ്കിലും എൽ.ഡി.എഫ് സർക്കാർ പദ്ധതിക്കായി ഒരു താൽപര്യവും കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.