പ്രായമായവരെ പുറത്തു കളയുന്നത് അസംബന്ധമെന്ന് ജി. സുധാകരൻ
text_fieldsആലപ്പുഴ: പ്രത്യേക പ്രായത്തിൽ ആരെയെങ്കിലും നിരാകരിക്കാൻ പറ്റുമോയെന്നും പ്രായമായവരെ പുറത്തുകളയുന്നത് അസംബന്ധമാണെന്നും മുൻ മന്ത്രി ജി.സുധാകരൻ. കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ‘ഉലയുന്ന കുടുംബബന്ധങ്ങളും വലയുന്ന വാർധക്യവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓൾഡ് ഈസ് ഗോൾഡ് എന്ന് പറഞ്ഞാൽ മാത്രം പോരാ. ആ പ്രയോഗത്തിനോട് ആരും നീതി പുലർത്തുന്നില്ല. കഴിവുള്ളവരെ മരണം വരെ ഉപയോഗപ്പെടുത്തണം. കൊള്ളരുതാത്തവന്മാരെ മാറ്റണം. കൊള്ളാവുന്നവർ നിൽക്കണം. പുതിയ തലമുറക്കായി സ്വയം ഒഴിയുന്നതും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ.ബി.പത്മകുമാർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എൻ. ഗോപിനാഥൻ പിള്ള അധ്യക്ഷത വഹിച്ചു. പി.കുമാരൻ, കെ.ശാന്തമ്മ, ആർ.കുമാരദാസ്, എൻ.സദാശിവൻനായർ, നെടുമുടി ഹരികുമാർ, എസ്. ശരത്, എൻ.ചന്ദ്രശേഖരൻപിള്ള, സുരഭില രമണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.