സി.പി.എം ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലേക്ക് പരിഭവം മാറ്റിവെച്ച് ജി. സുധാകരനെത്തി
text_fieldsആലപ്പുഴ: സി.പി.എം ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ മുൻമന്ത്രി ജി. സുധാകരൻ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ വീഴ്ചവരുത്തിയെന്നും സ്ഥാനാർഥിക്കെതിരെ പ്രവർത്തിെച്ചന്നും വിമർശനം ഉയർന്നശേഷം ആദ്യമായാണ് പാർട്ടിയോഗത്തിന് അദ്ദേഹം വരുന്നത്. സംസ്ഥാന സമിതി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ്ങിനാണ് ന ആക്ടിങ് സെക്രട്ടറി എ. വിജരാഘവെൻറ സാന്നിധ്യത്തിൽ ജില്ല സെക്രേട്ടറിയറ്റ് ചേർന്നത്.
ചികിത്സയുടെ ഭാഗമായി യാത്രക്ക് പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുധാകരൻ ജില്ല, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. കേന്ദ്ര കമ്മിറ്റിഅംഗം എളമരം കരീം, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് എന്നിവരുടെ േനതൃത്വത്തിൽ അന്വേഷണം ആരംഭിക്കുന്നതിന് മുന്നോടിയായി ചേർന്ന അവലോകനയോഗത്തിലും സുധാകരനെതിരെ വിമർശനം ഉയർന്നു.
മണ്ഡലത്തിൽ പുതുമുഖങ്ങൾ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നും അമ്പലപ്പുഴയിൽ മാത്രമല്ലെന്നും ആലപ്പുഴയിലും അരൂരിലും വോട്ട് ചോർന്നെന്നും വിലയിരുത്തലുണ്ടായി. എന്നാൽ, എച്ച്. സലാമിനെ എസ്.ഡി.പി.ഐക്കാരനാക്കി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ അതിനെ എതിർക്കുന്ന സമീപനം സുധാകരനിൽനിന്ന് ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തലുണ്ടായി. സീറ്റ് നിഷേധിച്ചതിെൻറ എതിർപ്പ് പലരീതിയിലായി പ്രകടിപ്പിച്ചെന്നും വികസനരേഖ പുറത്തിറക്കാനും തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനും സഹായമുണ്ടായില്ലെന്നും ആരോപണമുയർന്നു. വ്യക്തിപരമായ ആരോപണങ്ങൾക്ക് കിട്ടിയ വോട്ടുകളുടെ പട്ടിക നിരത്തി യാകും സുധാകരൻ പ്രതിരോധം തീർക്കുക. അന്വേഷണ കമീഷൻ വൈകാതെ നടപടി പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.