Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി സുധാകര​െൻറ...

മന്ത്രി സുധാകര​െൻറ ഭാര്യ സർവകലാശാലയിലെ ഡയറക്​ടർ പദവി രാജിവെച്ചു

text_fields
bookmark_border
മന്ത്രി സുധാകര​െൻറ ഭാര്യ സർവകലാശാലയിലെ ഡയറക്​ടർ പദവി രാജിവെച്ചു
cancel

തിരുവനന്തപുരം: കേരള സർവകലാശാല ഡയറക്ടറേറ്റ‌് ‌മാനേജ‌്മ​​െൻറ്​, ടെക‌്നോളജി ആൻഡ‌് ടീച്ചർ എജുക്കേഷൻ (ഡോംടെക‌്) ഡയറക്ടർ സ്ഥാനത്തുനിന്ന്​ മന്ത്രി ജി. സുധാകര​​​െൻറ ഭാര്യ ഡോ. ജൂബിലി നവപ്രഭ രാജി​െവച്ചു. മന്ത്രി സുധാകരനെ അപമാനിക്കാൻ ലക്ഷ്യമിട്ട‌് തനിക്കെതിരെ ഒരുസംഘം നടത്തുന്ന തെറ്റായ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചും ആത‌്മാഭിമാനം നഷ്​ടപ്പെടുത്താൻ തയാറല്ലാത്തതിനാലുമാണ‌് രാജിയെന്ന്​ ഡോ. ജൂബിലി നവപ്രഭ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ മേയിൽ ​​നവപ്രഭയെ ‘ഡോംടെക‌്’ ഡയറക്ടർ സ്ഥാനത്ത്​ കരാറടിസ്ഥാനത്തിൽ സർവകലാശാല നിയമിച്ചത്​ വിവാദമായിരുന്നു. ഇതിന്​ പിന്നാലെ ഡയറക്​ടർ പദവി സ്​ഥിരം നിയമനം നടത്താവുന്ന വിധം സ്​റ്റാറ്റ്യൂട്ടറി തസ്​തികയാക്കാൻ സിൻഡിക്കേറ്റ്​ തീരുമാനിച്ചു. ഇത്​ നവപ്രഭയെ സ്​ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്ന്​ വാർത്ത വന്നതോടെയാണ്​ രാജി. ‘ഡോംടെക‌്’ ഡയറക്ടർ സ്ഥാനം സ്ഥിരപ്പെടുത്താനുള്ള തീരുമാനം സർവകലാശാല എടുത്തിട്ടുണ്ടോ എന്ന‌് തനിക്കോ കുടുംബത്തിനോ അറിയ​ില്ലെന്ന്​ ജൂബിലി നവപ്രഭ പറഞ്ഞു. എടുത്തിട്ടുണ്ടെങ്കിൽ അത‌് തെറ്റാണ‌്.

സർവകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ‌് മികവിന‌് വേണ്ടിയുള്ള അതോറിറ്റിയാണ‌് ‘ഡോംടെക‌്’. കുത്തഴിഞ്ഞ സ്വാശ്രയ സ്ഥാപനങ്ങൾ നന്നാക്കാൻ വേണ്ടിമാത്രമാണ‌് കഴിഞ്ഞ അഞ്ചുമാസവും പരിശ്രമിച്ചത‌്. സ‌്ത്രീകളായ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത‌് ശ്രദ്ധയിൽ​െപട്ടപ്പോൾ അവരുടെ പരാതി രജിസ‌്ട്രാർക്ക‌് കൈമാറി. ത​​​െൻറ സ്ഥാപനത്തിന‌് കീഴിലെ ചില പ്രിൻസിപ്പൽമാരെ തന്നെ അറിയിക്കാതെ വിലയിരുത്തൽ നടത്തി തുടരാൻ അനുവദിച്ചത‌് ശ്രദ്ധയിൽപെട്ടിരുന്നു.

60 വയസ്സ്​ കഴിഞ്ഞവരെ തുടരാൻ അനുവദിക്കരുതെന്ന‌് ഡയറക്ടർ എന്ന നിലയിൽ സിൻഡിക്കേറ്റിനോട‌് ശിപാർശ ചെയ‌്തിട്ടുണ്ടെന്നും ജൂബിലി നവപ്രഭ പറഞ്ഞു.ഭർത്താവിനൊപ്പം നിൽക്കണമെന്നുള്ളതുകൊണ്ടാണ‌് തിരുവനന്തപുരത്തെ ജോലിക്ക‌് അപേക്ഷിച്ചത‌്. നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും തുണിക്കടയിലോ പെട്രോൾ പമ്പിലോ സ്വന്തം പരിശ്രമംകൊണ്ട‌് ജോലി ലഭിച്ചാൽ പെട്രോൾ പമ്പും തുണിക്കടയും നേതാവി​​​െൻറ ബിനാമി കടകളാണെന്ന‌് പ്രചരിപ്പിക്കുന്ന കാലമാണിതെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universitykerala newsg sudhakaranmalayalam newsDr.Jubilee Navaprabha
News Summary - g sudhakaran wife jubilee retired from his kerala university post- kerala news
Next Story