ഇമ്പിച്ചിബാവ ഭവനനിർമാണ പദ്ധതിവിഹിതം 50 കോടിയായി ഉയർത്തി –മന്ത്രി ജി. സുധാകരൻ
text_fieldsആലപ്പുഴ: ഇമ്പിച്ചിബാവ ഭവനനിർമാണ ധനസഹായ പദ്ധതിക്കുള്ള വിഹിതം 30 കോടി രൂപയിൽനിന്ന് 50 കോടിയായി ഉയർത്തിയെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 90 വീട് നിർമിക്കുന്നതിന് അനുവദിച്ച 2.25 കോടി ധനസഹായ വിതരേണാദ്ഘാടനം കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യോഗ്യരായ കൂടുതൽ പേർ അപേക്ഷിച്ചാലേ അധികം തുക അനുവദിക്കാനാകൂ. സർക്കാറിെൻറ ലൈഫ് മിഷൻ പ്രകാരം ഈ വർഷം ഒരുലക്ഷം പേർക്ക് വീട് നൽകും. അഞ്ചുലക്ഷം പേർക്ക് വീട് നൽകാനാണ് ലക്ഷ്യമിടുന്നത്. വീടുവെക്കാൻ സ്ഥലം ഇല്ലാത്തവർക്ക് വാങ്ങി നൽകും. എല്ലാവരും വീട്ടിൽ ഗ്രോ ബാഗിലെങ്കിലും തങ്ങൾക്കാവശ്യമുള്ള പച്ചക്കറി വിളയിച്ചെടുക്കണം.
കിണറും ജലാശയങ്ങളും സംരക്ഷിക്കണം. എല്ലാവർക്കും വീടും വൈദ്യുതിയും നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കിത്തുടങ്ങി. എന്നാൽ, പുതിയ മദ്യശാലകൾ നൽകില്ല. ആളുകൾ വിഷമദ്യം കഴിക്കുന്ന സ്ഥിതിയുണ്ടാവാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആളുകളെ ലഹരിയിൽനിന്ന് മുക്തമാക്കാനുള്ള പ്രചാരണവും നടത്തുന്നു-ണ്ടെന്ന് മന്ത്രി പറഞ്ഞു.മന്ത്രി പി. തിലോത്തമൻ അധ്യക്ഷതവഹിച്ചു. പാർശ്വവത്‌കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വീടും മറ്റുസൗകര്യങ്ങളും ലഭ്യമാക്കാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം ഇമ്പിച്ചിബാവ പദ്ധതി പ്രകാരം 1240 വീട് നിർമിക്കും. തുക ഗഡുക്കളായാണ് അനുവദിക്കുക. 2013 മുതൽ 2015 വരെ 173 വീടാണ് ജില്ലയിൽ അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം 90 എണ്ണവും. മുസ്ലിം വിഭാഗത്തിലെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും വീട് നിർമിച്ചുനൽകും. ജില്ലയിൽ 493 പേരാണ് കഴിഞ്ഞവർഷം അപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. യു. പ്രതിഭാഹരി എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് എം.കെ. കബീർ, ഡെപ്യൂട്ടി കലക്ടർ ആർ. സുകു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.