റെസ്റ്റ് ഹൗസിന്‍െറ പൂട്ടുപൊളിച്ച് മന്ത്രിയുടെ മിന്നല്‍ പരിശോധന
text_fieldsകാക്കനാട്: കൊച്ചി മെട്രോ പദ്ധതിക്ക് കൈമാറിയ സ്ഥലത്ത് അടച്ചിട്ടിരുന്ന റെസ്റ്റ് ഹൗസിന്‍െറ പൂട്ടുപൊളിച്ച് മന്ത്രിയുടെ മിന്നല്‍ പരിശോധന. കാക്കനാട് കുന്നുംപുറത്ത് ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന റെസ്റ്റ് ഹൗസിലത്തെിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ഗേറ്റിന്‍െറ പൂട്ടുപൊളിച്ച് അകത്ത് കടന്നത്.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായി കാക്കനാട് കലക്ടറേറ്റിന് സമീപം അനുവദിച്ച ഒരേക്കര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് റെസ്റ്റ് ഹൗസ് പൂട്ടിയിട്ടിരിക്കുന്ന വിവരം മന്ത്രി അറിഞ്ഞത്. ഉടന്‍ അവിടെയത്തെിയ മന്ത്രി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിളിപ്പിക്കുകയായിരുന്നു.
കാടുപിടിച്ച് കിടക്കുന്ന റെസ്റ്റ് ഹൗസില്‍ കയറിയ മന്ത്രി നിന്നനില്‍പ്പിലാണ് പൊതുമരാമത്ത് ഭൂമി കൈമാറിയതിന്‍െറ ഫയല്‍ പരിശോധിച്ചത്. മന്ത്രിസഭ തീരുമാനമില്ലാതെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഭൂമി കൈമാറിയത് ഗുരുതര കൃത്യവിലോപമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സെന്‍റ് കൈമാറണമെങ്കില്‍ പോലും മന്ത്രിസഭ തീരുമാനമുണ്ടാകണം. മുന്‍സര്‍ക്കാര്‍ നടപടിക്രമം പാലിക്കാതെ ഭൂമി കൈമാറിയതിന്‍െറ നിരവധി ഫയലുകള്‍ കാണാന്‍ ഇടയായിട്ടുണ്ടെങ്കിലും നടപടിക്രമമൊന്നും പാലിക്കാത്ത ഫയല്‍ ആദ്യമായാണ് കാണുന്നത്. പൊതുമരാമത്തുമായി ബന്ധപ്പെട്ട മെട്രോ പദ്ധതിയുടെ നിരവധി ഫയലുകള്‍ തന്‍െറ ശ്രദ്ധയില്‍പ്പെടുത്താതെ മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭൂമി കൈമാറിയതിന്‍െറ ഫയല്‍ കൂടുതല്‍ പരിശോധനക്കായി മന്ത്രി കൊണ്ടുപോയി.
നിയമപരമായി കൈമാറാത്ത സ്ഥിതിക്ക് ഭൂമി ഇപ്പോഴും പൊതുമരാമത്തിന്‍െറതന്നെ അധീനതയിലാണ്. മെട്രോക്ക് ഭൂമി നല്‍കുന്നതിനോട് സര്‍ക്കാറിന് എതിര്‍പ്പില്ല. എന്നാല്‍, നടപടിക്രമം പാലിച്ച് മാത്രമേ കൈമാറ്റം അനുവദിക്കൂ. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും ഭൂമി കൈമാറുകയുള്ളൂ. ഭൂമി കൈമാറാന്‍ പൊതുമരാമത്ത് സെക്രട്ടറിയും കുറേ ഉദ്യോഗസ്ഥരും യോഗം കൂടി എടുത്ത തീരുമാനം അംഗീകരിക്കില്ളെന്നും മന്ത്രി വ്യക്തമാക്കി. അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് കെട്ടിടവും സ്ഥലവും മെട്രോക്ക് വിട്ടുകൊടുത്തിരിക്കുന്നത്. മന്ത്രിസഭയുടെ തീരുമാനം കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. റെസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉടന്‍ തുറക്കാനും മന്ത്രി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.