സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിക്ക് അവാർഡ് നൽകണമായിരുന്നു -മന്ത്രി സുധാകരൻ
text_fieldsആലപ്പുഴ: തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിക്ക് അവാർഡ് നൽകണമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. വനം വകുപ്പ് സംഘടിപ്പിച്ച ജില്ലതല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വനിത സംഘടനയും പെൺകുട്ടി ചെയ്ത നടപടിയെ പ്രോത്സാഹിപ്പിക്കുന്നില്ല. തിരുവനന്തപുരത്തുണ്ടായ പോലെ മകൾക്കെതിരെ സാക്ഷി പറയാൻ ഒരു അമ്മയും നടക്കരുത്. സ്വാമിയെ വിളിച്ച് പ്രായപൂർത്തിയായ മകളുള്ള വീട്ടിൽ താമസിപ്പിച്ചത് അധികപ്പറ്റാണ്. അതിന് ന്യായീകരണമില്ല. മൂന്നുവർഷം മുമ്പ് ലിംഗഛേദം വിഷയമാക്കി താൻ കവിത എഴുതിയിരുന്നു.
ഇക്കാലത്ത് ജീവിക്കാൻ സ്ത്രീകൾക്ക് നല്ല ധൈര്യം വേണം. ഒരുത്തൻ ആക്രമിക്കാൻ വന്നാൽ നന്നായി കൈകാര്യം ചെയ്ത് വിടണം. പെൺകുട്ടികൾ ആണുങ്ങളേക്കാൾ ശക്തിയുള്ളവരാണ്. ആക്രമിക്കാൻ വരുമ്പോൾ ശക്തി പ്രയോഗിച്ചാൽ മതി -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.