ടെൻഡർ കമ്മിറ്റികൾക്കെതിരെ മന്ത്രി സുധാകരെൻറ രൂക്ഷവിമർശനം
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ ടെൻഡർ കമ്മിറ്റിക്കും കലക്ടർമാർക്കുമെതിരെ നിയമസഭയിൽ മന്ത്രി ജി. സുധാകരെൻറ രൂക്ഷവിമർശനം. എത്ര തിരക്കുണ്ടെങ്കിലും മന്ത്രിസഭയോഗം എല്ലാ ആഴ്ചയും ചേരുന്നുണ്ട്. എന്തെങ്കിലും അസൗകര്യം വന്നാൽ തൊട്ടടുത്ത ദിവസം ചേർന്ന് തീരുമാനങ്ങെളടുക്കും. എന്നാൽ, ടെൻഡർ കമ്മിറ്റികൾ ചേരാൻ ആറും എട്ടും മാസമെടുക്കുെന്നന്ന് മന്ത്രി വിമർശിച്ചു. ഭൂമി ഏറ്റെടുക്കുന്നതിൽ കലക്ടർമാർ വീഴ്ചവരുത്തുെന്നന്നും കുറ്റപ്പെടുത്തി. പി.ബി. അബ്ദുൽ റസാഖ്, ടി.വി. രാജേഷ് എന്നിവരുടെ സബ്മിഷനുകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
മരാമത്ത് പണികളുടെ ചരിത്രമെടുത്താൽ അഞ്ച് പഞ്ചവത്സര പദ്ധതികൾക്കുള്ള പണം പാഴാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ആത്മാർഥത കാട്ടണം. മന്ത്രിമാരും എം.എൽ.എമാരും തീരുമാനിച്ചതുകൊണ്ടായില്ല. വേലി തന്നെ വിളവ് തിന്നുകയാണ്. ഇൗ കമ്മിറ്റികൾ മന്ത്രിയുടെ നിയന്ത്രണത്തിലല്ല. കുട്ടനാട്ടിൽ മണ്ണിെൻറ വില നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. 600 രൂപക്ക് മണ്ണ് കിട്ടില്ല. മലയോരത്തുനിന്ന് കൊണ്ടുവരുകയും വള്ളത്തിൽ കയറ്റി കൊണ്ടുപോവുകയും വേണം. അതുകൂടി പരിഗണിച്ച നിരക്ക് വേണം. ആവശ്യങ്ങൾ ഉത്തരവാദപ്പെട്ടവർ മനസ്സിലാക്കണം.
കണ്ണൂരിലെ ഇരിണാവ് പാലത്തിന് ഏഴുവർഷമാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി ടി.വി. രാജേഷിെൻറ സബ്മിഷനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. 9.75 കോടിക്കാണ് ആദ്യം ഭരണാനുമതി നൽകിയത്. പാലത്തിനും അപ്രോച്േറാഡിനും ഭൂമി ഏറ്റെടുത്തിേട്ട നിർമാണം ആരംഭിക്കാവൂവെന്ന് വ്യവസ്ഥ െവച്ചിരുന്നു. ഭൂമി ലഭ്യമായില്ല. ഭരണാനുമതിയുടെ കാലാവധി കഴിയുകയും ചെയ്തു. 16.5 കോടിക്കാണ് പുതിയ ഭരണാനുമതി നൽകിയത്. ഏഴ് കോടിയാണ് ഇതിന് അധികമായത്. ആവശ്യമായ ഭൂമി കിട്ടാനും ലഭ്യമായ പുറേമ്പാക്ക് കൈമാറാനും കത്ത് നൽകിയിട്ടുണ്ട്. ജില്ല കലക്ടർമാർ പലരും ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തം കാട്ടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.