സമൂഹത്തെ ക്രിമിനൽവത്കരിക്കുന്നതിൽ പത്രക്കാർക്ക് വലിയ പങ്ക് –ജി. സുധാകരൻ
text_fields
പയ്യന്നൂർ: സമൂഹത്തെ ക്രിമിനൽവത്കരിക്കുന്നതിൽ പത്രക്കാർ വലിയ പങ്കുവഹിക്കുന്നതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പയ്യന്നൂരിൽ കണ്ടോത്ത് ഗവ. ആയുർേവദ ആശുപത്രി കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇരകളെ ലഭിച്ചാൽ അതിൽ സന്തോഷിക്കുന്നതിനു പകരം ഇരകൾ ഇല്ലാതാകാനാണ് ശ്രമിക്കേണ്ടത്. ചളിയിൽ ചവുട്ടി കാൽ കഴുകുന്നതിനുപകരം ചളി ചവിട്ടാതിരിക്കുകയാണ് വേണ്ടത്.
സംസ്ഥാനത്ത് ലക്ഷം കുടുംബങ്ങൾക്കുകൂടി വൈദ്യുതി കണക്ഷൻ നൽകി സമ്പൂണ വൈദ്യുതീകരണം മാർച്ച് 31ഓടെ പൂർത്തിയാക്കും. ഇത്തരം കാര്യങ്ങൾ പത്രങ്ങൾ കാണില്ല. മാധ്യമങ്ങൾ സത്യത്തിനുവേണ്ടി നിലകൊള്ളണം. നല്ലത് അംഗീകരിക്കാനും തെറ്റിനെ വിമർശിക്കാനുമാണ് മാധ്യമങ്ങൾ നിലകൊള്ളേണ്ടത്. സാശ്രയ കോളജുകൾ പൂട്ടാൻ സമൂഹം ഇടപെടണം. അല്ലാതെ കോടതി ഇടപെടുമെന്ന് പ്രതീക്ഷിേക്കണ്ട. ഇംഗ്ലീഷ് പഠനം അഭിമാനമായി കൊണ്ടുനടക്കരുത്. ഇംഗ്ലീഷ് പഠിച്ചാൽ മാത്രേമ ജോലി ലഭിക്കൂ എന്നത് മിഥ്യാധാരണയാണ്. മലയാളി ജോലിക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അറബിനാടുകളെയാണ്. അതുകൊണ്ട് ജോലി ലഭിക്കാൻ അറബി പഠിക്കണമെന്ന് ആരും പറയാറില്ല. ഒരു രോഗത്തിന് ചികിത്സിക്കാൻ പോയാൽ 15 രോഗങ്ങൾ ഉണ്ടാക്കുന്ന മരുന്നാണ് ഡോക്ടർമാർ നൽകുന്നത്. ഇതിൽനിന്ന് ഡോക്ടർമാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.