നിലമ്പൂർ –നഞ്ചന്‍കോട് റെയിൽപാത നടപ്പാക്കാന്‍ സാധിക്കില്ല –മന്ത്രി ജി. സുധാകരന്
text_fields
സുല്‍ത്താന്‍ ബത്തേരി: നിലവിലെ അലൈന്‍മെൻറ് അനുസരിച്ച് നിലമ്പൂർ–നഞ്ചന്‍കോട് റെയിൽപാത നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ജി. സുധാകരന് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം 2012ല്‍ ഇറക്കിയ ഗസറ്റ് പ്രകാരം ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലൂടെയുള്ള ഭൂഗര്‍ഭ ലൈനുകള്‍, റെയില്‍വേ ലൈനുകള്‍ എല്ലാം നിരോധിച്ചിരിക്കുകയാണ്. ഇതിനാലാണ് പദ്ധതി നടപ്പാക്കാന്‍ സാധിക്കാതെ വരുന്നത്. കര്‍ണാടകത്തിലൂടെ കടന്നുപോകുന്നതിനാല്‍ കര്‍ണാടകവും പദ്ധതിച്ചെലവ് വഹിക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ അനുമതിയും ആവശ്യമാണ്. കഴിഞ്ഞ മാര്‍ച്ച് 17ന് കര്‍ണാടക സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ വന്യജീവി സങ്കേതം ഒഴിവാക്കി പുതിയ അലൈന്‍മെൻറ് നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് ഡി.എം.ആർ.സിക്ക് പണം കൈമാറാത്തത്. നഞ്ചന്‍കോട്–നിലമ്പൂര്‍ റെയിൽപാതക്ക് ബദലായി തലശ്ശേരി–മൈസൂര്‍ പാതയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെയും കര്‍ണാടക എതിര്‍ത്തു. അതേസമയം, തലശ്ശേരി–മൈസൂര്‍ റെയിൽപാതക്കായി സർവേ നടത്താന്‍ യോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.