മണ്ണ്വില പുനർനിർണയത്തിൽ വീഴ്ച; ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: മണ്ണിെൻറ വില പുതുക്കി നിശ്ചയിക്കുന്നതിൽ വീഴ്ചവരുത്തി സർക്കാറിന് ധനനഷ്ടവും വികസനപ്രവർത്തനങ്ങളിൽ കാലതാമസവും വരുത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. കുട്ടനാട് ചാവറ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
മണ്ണിെൻറ വില പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ഉദ്യോഗസ്ഥർ മൂന്നുവർഷത്തോളം ബോധപൂർവം പൂഴ്ത്തിവെക്കുകയായിരുന്നു. ഇതുകാരണം കുട്ടനാട് പോലെയുള്ള മേഖലകളിൽ റോഡ് നിർമാണം തടസ്സപ്പെട്ടു. സംസ്ഥാന വിവരാവകാശ കമീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലവിലുള്ള റിട്ട് അപ്പീൽ തീർപ്പാക്കുന്നതിന് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ അഡ്വ. ജനറലിന് നിർേദശം നൽകുമെന്ന് വി.ഡി. സതീശെൻറ സബ്മിഷന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലൻ മറുപടി നൽകി.
മന്തുരോഗികൾക്ക് പെൻഷൻ നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് പ്രതിഭാഹരിയെ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കുടുംബശ്രീയിലെ സി.ഡി.എസ് അക്കൗണ്ടൻറുമാർ ഉൾപ്പെടെ കരാറടിസ്ഥാനത്തിൽ ജോലിെചയ്യുന്ന 15 വിഭാഗം ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള ഭരണസമിതിയുടെ ശിപാർശ പരിഗണനയിലാണെന്ന് കെ. രാജനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കുേവണ്ടി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, കോളജ് അധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡി.കെ. മുരളിയെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ചാലിയപ്പുറം ഉൾപ്പെടെ 29 ഗവ. സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ ജീവനക്കാെര നിയമിക്കാൻ നടപടിയെടുത്തുവരുന്നതായി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.