ഉഷ സാലി പരാതി പിൻവലിച്ചു; മന്ത്രി സുധാകരനെതിരായ കേസ് ഒത്തുതീർന്നു
text_fieldsഅമ്പലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ സി.പി.എം വനിതനേതാവ് ഉഷ സാലി നൽകിയ പരാതി പിൻ വലിച്ചു. കേസ് ഒത്തുതീർന്ന സാഹചര്യത്തിൽ വിടുതൽഹരജി പരിഗണിച്ച കോടതി വിധി 26ന് പറയാ ൻ മാറ്റിവെച്ചു.
വ്യാഴാഴ്ചയാണ് ഉഷ സാലി അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേ റ്റ് കോടതിയിൽ ഇതുസംബന്ധിച്ച് ഹരജി നലകിയത്. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കാനി രിക്കേയായിരുന്നു വിടുതൽഹരജി.തനിക്കുണ്ടായ മനോവേദന കൊണ്ടായിരുന്നു കേെസന്നും തൽ പരകക്ഷികളാൽ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് സംഭവമെന്നും ഉഷ കോടതിയെ അറിയിച്ചു. താനും എതിർകക്ഷി ജി. സുധാകരനും പാർട്ടിയും ഇത് തിരിച്ചറിഞ്ഞു. പാർട്ടിയുടെ ഭാഗമായി നിൽക്കാൻ തീരുമാനിച്ചതിനാൽ കേസ് പിൻവലിക്കുകയാണ്. മറ്റ് സാക്ഷികളെ വിസ്തരിക്കേണ്ടെന്നും ഉഷ രേഖാമൂലം അറിയിച്ചു.
2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളി കൊട്ടാരവളവ് കൃഷ്ണൻചിറ റോഡ് ഉദ്ഘാടന വേദിയിൽ മുൻ പേഴ്സനൽ സ്റ്റാഫ് കൂടിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉഷ സാലിയെ സുധാകരൻ ആക്ഷേപിെച്ചന്നായിരുന്നു പരാതി. തുടർന്ന് സാലി നിയമപോരാട്ടം തുടങ്ങി.
ശിക്ഷ ഉണ്ടാകുമെന്നായതോടെ കേസ് ഒത്തുതീർപ്പാക്കാൻ സുധാകരൻതന്നെ മുൻകൈയെടുക്കുകയായിരുന്നു. ഏതാനും ദിവസംമുമ്പ് ഉഷയെ മഹിള അസോസിയേഷൻ മേഖല പ്രസിഡൻറാക്കിയിരുന്നു. ഭർത്താവ് സാലിയെയും നേരത്തേ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. മന്ത്രിയുമായി ഇരുവരും നടത്തിയ രഹസ്യചർച്ചക്കൊടുവിലാണ് ഒത്തുതീർപ്പ്.
എന്നാൽ, മന്ത്രി ഏകപക്ഷീയമായി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഉഷയെ പാർട്ടിയിൽ തിരിച്ചുകൊണ്ടുവന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.