ജി.സുധാകരനെ 'വെട്ടി'; സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് പേര് സി.പി.എം നീക്കി
text_fieldsആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരെൻറ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാതെ വെട്ടിനിരത്തൽ.
ഒറ്റക്കെട്ടായി പോകണമെന്ന് സി.പി.എം നേതൃത്വം നിർദേശിച്ച് അച്ചടക്ക നടപടിയെടുത്തതിെൻറ ചൂടാറും മുമ്പാണ് ജില്ലയിലെ പാർട്ടിയിൽ വിഭാഗീയ നീക്കം.
സുധാകരെൻറ നാടായ പുന്നപ്രയിലെ ഗവ. ജെ.ബി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിെൻറ വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനാണ് മറ്റ് പാർട്ടികളിലുള്ളവരെല്ലാം ഉണ്ടായിട്ടും സുധാകരനെ ഒഴിവാക്കിയത്.
സുധാകരെൻറ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് നിർമാണമെന്ന് എഴുതിയ കെട്ടിടത്തിെൻറ ഭാഗം മായ്ച്ചുകളഞ്ഞ് നോട്ടീസ് ഇറക്കിയും അപമാനിച്ചു. വിവാദമായതോടെ യഥാർഥ ചിത്രം വെച്ച് പുതിയ നോട്ടീസ് ഇറക്കി. ആദ്യ നോട്ടീസ് വിതരണം തുടങ്ങിയ ശേഷമായിരുന്നു ഇത്.
അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പുന്നപ്രയിലെ സ്കൂൾ കെട്ടിടം രാവിലെ ഒമ്പതിന് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്ഥലം എം.എൽ.എ പാർട്ടി ജില്ല കമ്മിറ്റി അംഗം കൂടിയായ എച്ച്. സലാം എം.എൽ.എയാണ് അധ്യക്ഷൻ.
സലാമിെൻറ വിജയത്തിന് ശ്രമിച്ചില്ലെന്നും അലംഭാവം ഉണ്ടായെന്നുമുള്ള അന്വേഷണ കമീഷൻ റിപ്പോർട്ടിെൻറ വെളിച്ചത്തിലാണ് കഴിഞ്ഞ ദിവസം സുധാകരനെ പാർട്ടി പരസ്യമായി ശാസിച്ചത്.അതിഥികളെ തീരുമാനിച്ചതും നോട്ടീസ് അച്ചടിച്ച് നൽകിയതടക്കം പരിപാടിയുടെ ചുമതലയും എം.എൽ.എ ഓഫിസാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. പാർട്ടി ലോക്കൽ സെക്രട്ടറിയാണ് സുധാകരെൻറ പേര് മായ്ച്ചുകളഞ്ഞ നോട്ടീസ് സ്കൂളിൽ എത്തിച്ചതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.