മുഖ്യമന്ത്രിക്കെതിരെ എൻ.എസ്.എസ്
text_fieldsകോട്ടയം: കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പ്രസ്താവന ദുരുദ്ദേശപരമാണ്.
തികഞ്ഞ അവഗണനയോടെ അതിനെ തള്ളിക്കളയുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലേറിയ മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം അവിവേകമാണ്. ഭീഷണിയുടെ സ്വരം നിറയുന്നതാണ് പ്രസ്താവന. ശബരിമല വിഷയത്തോടനുബന്ധിച്ചാണ് സർക്കാർ നവോത്ഥാനം ഉയർത്തിക്കൊണ്ടുവന്നത്. ഇതിെൻറ തുടർച്ചയായി രാഷ്ട്രീയനേട്ടങ്ങൾക്കായി വിവിധ ചേരിതിരിവുകൾ സൃഷ്ടിച്ചതായും സുകുമാരൻ നായർ കുറ്റപ്പെടുത്തി.
നവോത്ഥാന മൂല്യങ്ങളിൽ അടിയുറച്ചു നിന്നു കൊണ്ട് സമുദായ പുരോഗതിയിലൂടെ സമൂഹത്തിെൻറയും നാടിെൻറയും നന്മക്കുവേണ്ടി സത്യസന്ധമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് എൻ.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.