എം.വി ഗോവിന്ദന്റെ പ്രസ്താവന യുക്തിഭദ്രമല്ലന്ന് ജി.സുകുമാരൻനായർ
text_fieldsചങ്ങനാശ്ശേരി:മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാൻ പാടില്ലെന്നും സങ്കല്പങ്ങളെ സങ്കല്പങ്ങളായി കാണണമെന്നുമുള്ള സി .പി.എം സംസ്ഥാനസെക്രട്ടറി എം. വി ഗോവിന്ദന്റെ പ്രസ്താവന യുക്തിഭദ്രമല്ലെന്ന് എൻ .എസ്. എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പ്രസ്താവനയിൽ പറഞ്ഞു. ഒരു വിഭാഗത്തിന്റെമാത്രം വിശ്വാസപ്രമാണങ്ങളിൽ ഇത്തരംകടന്നുകയറ്റം നടത്തുന്നത് വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതാണ്. ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല.
നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളെ ശാസ്ത്രീയതയുടെ പേരുപറഞ്ഞ്, തള്ളിക്കളയുന്നത് ആ വിഭാഗത്തിന്റെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കണം.
മറ്റു കാര്യങ്ങളിൽ മിത്തിനെ മിത്തായും ചരിത്രത്തെ ചരിത്രമായും ശാസ്ത്രീയമായ രീതിയിൽ കാണുന്നതിൽ തെറ്റില്ല. ഇതു സംബന്ധിച്ച് മുൻമന്ത്രി എ .കെ ബാലന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും എൻ. എസ് .എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.