Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകൃതി ദുരന്തങ്ങൾ;...

പ്രകൃതി ദുരന്തങ്ങൾ; ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ വീണ്ടും സജീവ ചർച്ചയാകുന്നു 

text_fields
bookmark_border
പ്രകൃതി ദുരന്തങ്ങൾ; ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ വീണ്ടും സജീവ ചർച്ചയാകുന്നു 
cancel

കേളകം: സംസ്ഥാന വ്യാപകമായി പ്രകൃതി ദുരന്തങ്ങൾ വ്യാപകമാകുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനായുള്ള  ഗാഡ്ഗിൽ -കസ്തൂരി രംഗൻ റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ സജീവ ചർച്ചയാവുന്നു. ദുരന്തങ്ങളുണ്ടായ അധിക പ്രദേശങ്ങളും മനുഷ്യ നിർമിതമെന്നതാണ് തെളിവുകൾ നിർത്തിയുള്ള ചർച്ചകൾക്ക് ആക്കം കൂട്ടുന്നത്. അനിയന്ത്രിതമായ ക്വാറികളുടെയും വയൽ -തണ്ണീർത്തടം നികത്തലുകളുടെയും പുഴ-പുറമ്പോക്കു കയ്യേറ്റങ്ങളുടെയും തിരിച്ചടിയാണ് ദുരന്തങ്ങൾക്ക് വഴിയൊരുക്കിയത്. ക്വാറികളിലെ വെള്ളക്കെട്ടുകൾ തകർന്നുണ്ടായ ഉരുൾ പൊട്ടലുകൾ വിവിധ ജില്ലകളിലെ നിരrധി പേരുടെ ജീവനെടുത്തു.

കണ്ണൂർ ജില്ലയിലെ വാണിയപ്പാറ-പാറക്കമായി ദുരന്തവും ഇത്തരത്തിലാണെന്നാണ് കണ്ടെത്തൽ. തണ്ണീർ തടങ്ങളും വയലുകളും പുഴ പുറമ്പോക്കുകളും മണ്ണിട്ട് നികത്തി നിർമിച്ച ടൗണുകളും വീടുകളും ആരാധനാലയങ്ങളും റിസോർട്ടുകളും വെള്ളത്തിലായപ്പോൾ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇരു റിപ്പോർട്ടുകൾക്കും പ്രസക്തി വർധിക്കുന്നുണ്ട്. മനുഷ്യനിർമിതമായ വൻ മൺതിട്ടകൾ ഇടിഞ്ഞു വീണാണ്​ വീടുകളിലേറെയും തകർന്നത്​. 

പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം പരിസ്ഥിതി ദുർബല പ്രദേശമെന്നായിരുന്നു ഗാഡ്ഗിൽ-കസ്തൂരിരംഗൻ സമിതി വിലയിരുത്തിയത്. ഖനനം, ക്വാറി, മണൽവാരൽ, താപോർജനിലയം, 20,000 ചതുരശ്രമീറ്ററിലേറെയുള്ള കെട്ടിടങ്ങളും മറ്റുനിർമ്മാണങ്ങളും, 50 ഹെക്ടറിലേറെയുള്ളതോ ഒന്നരലക്ഷം ചതുരശ്രമീറ്ററിലേറെ നിർമ്മാണമുള്ളതോ ആയ ടൗൺഷിപ്പ് അല്ലെങ്കിൽ മേഖലാവികസനപദ്ധതികൾ, ചുവപ്പുഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവക്ക്​ പരിസ്ഥിതിലോലപ്രദേശത്ത് പൂർണനിയന്ത്രണമാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്തത്.

15 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗത്തിന്‌ കർക്കശമായ നിയന്ത്രണങ്ങൾ വേണമെന്ന്‌ സെന്റർ ഫോർ എർത്ത്‌ സയൻസസിലെ (സെസ്‌) ശാസ്ത്രജ്ഞർ കേരളത്തിലെ സർക്കാറുകളോട്‌ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്‌. മലപ്പുറം, വയനാട്‌, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്‌. എന്നാൽ സെസി​​​െൻറ താക്കീതുകൾ അവഗണിക്കപ്പെടുകയാണുണ്ടായത്‌. താമരശ്ശേരി, കൊട്ടിയൂർ, വയനാട് ചുരങ്ങളിൽ  ഇന്നുകാണുന്ന കെട്ടിടനിർമാണങ്ങളും മറ്റുനിർമിതികളും ഭൂവിനിയോഗവും തുടരുന്നേടത്തോളം താത്കാലിക  ചികിത്സ നടത്തിയാലും ഭാവിയിലും ദുരന്തങ്ങൾ ആവർത്തിക്കാനിടയുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിലെ അനിയന്ത്രിത ക്വാറികളും ദുരന്തങ്ങളുണ്ടാക്കുന്നു.

പശ്ചിമഘട്ടത്തി​​​െൻറ ശാശ്വതമായ സംരക്ഷണത്തിനുള്ള ശാസ്ത്രീയവും ശ്ലാഘനീയവുമായ കാൽവെപ്പായിരുന്നു മാധവ്‌ ഗാഡ്‌ഗിൽ ചെയർമാനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ ശിപാർശകൾ .പശ്ചിമഘട്ടത്തിലെ ഭൂവിനിയോഗം സംബന്ധിച്ച്‌ വ്യക്തമായ നിർദേശങ്ങൾ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. മലയോര കർഷകരുടെ മാഗ്നാകാർട്ടയായിരുന്ന ഗാഡ്‌ഗിൽ റിപ്പോർട്ടിനെ കുഴിച്ചുമൂടുന്നതിൽ കേരളത്തിലെ മത-രാഷ്ട്രീയ സംഘടനകൾ ഒറ്റക്കെട്ടായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. പശ്ചിമഘട്ടത്തി​​​െൻറ ഇന്നത്തെ അവസ്ഥയിൽ മഴ കനത്തു പെയ്താൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നുള്ള ജീവനാശവും ദുരന്തങ്ങളും ഗാഡ്​ഗിൽ നേരതെത തന്നെ പ്രവചിച്ചിരുന്നു. പരിഹാരക്രിയകൾക്കുള്ള തന്റേടം കർഷകർക്കുണ്ടായില്ലെങ്കിൽ  വരുംകാലത്ത്‌ പ്രവചനാതീതമായ ദുരന്തങ്ങളും കൂട്ടക്കുരുതികളും സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. റിപ്പോർട്ട് അവഗണിച്ചതാണ് മനുഷ്യ നിർമിത ദുരന്തങ്ങൾക്ക് കാരണമെന്നും വിമർശനമുണ്ട് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswestern ghatmalayalam newsNatural CalamityGadgil ReportRain Havoc
News Summary - Gadgil Report Says About Natural Calamities - Kerala News
Next Story