ഗെയിൽ: ഹരജികൾ പരിഗണനക്കെത്തുന്നില്ല
text_fieldsതൃശൂർ: കൊച്ചി - മംഗലാപുരം - ബംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതിയിൽ ഗെയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന അഭിഭാഷക കമീഷൻ കെണ്ടത്തലിെൻറ അടിസ്ഥാനത്തിൽ ജനം നൽകിയ ഹരജി പരിഗണനക്കെത്തുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് ഹരജി അവസാനമായി പരിഗണിച്ചത്. മൂന്നുമാസമായി ഇൗ ഹരജി ഹൈകോടതി ജഡ്ജിമാർക്ക് മുന്നിൽ എത്തുന്നില്ല.
കേരളത്തിലെ ഏഴു ജില്ലകളിലൂെട കടന്നുപോകുന്ന കൊച്ചി - മംഗലാപുരം - ബംഗളൂരു പദ്ധതിയിൽ ഗെയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കില്ലെന്ന് അഭിഭാഷക കമീഷൻ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഹരിതസേന എന്ന സന്നദ്ധ സംഘടനയും അഞ്ച് വ്യക്തികളും സുരക്ഷ നടപടികൾ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയിയത്. ഇതാണ് പരിഗണനനക്ക് എത്താെത ഫയലിൽ വിശ്രമിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ കിനാലൂർ വില്ലേജിൽ തച്ചംപൊയിൽ പ്രദേശത്ത് പൈപ്പ് വിന്യാസത്തിൽ ഗെയിൽ അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള് പാലിക്കുന്നില്ലെന്ന് ഹൈകോടതി അഭിഭാഷക കമീഷൻ 2017 ജൂൈല 29ന് കണ്ടെത്തിയിരുന്നു. 200 മീറ്റർ സ്ഥലം പരിശോധിച്ചപ്പോൾതന്നെ സുരക്ഷ വീഴ്ച കണ്ടെത്തി. ജനവാസകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നത് അഭിഭാഷക കമീഷൻ ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ പെരുമ്പിലാവ് മുതൽ നാദാപുരം വരെ അഭിഭാഷക കമീഷൻ പരിശോധിച്ചു. ഇതിൽ വ്യാപക സുരക്ഷവീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഗെയിലിന് പ്രതികൂല റിപ്പോർട്ടാണ് കമീഷൻ നൽകിയത്. അമേരിക്കൻ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ജനവാസകേന്ദ്രങ്ങളുടെ വർഗീകരണത്തിൽ കൃത്യതയിെല്ലന്നും ഉപയോഗിക്കുന്ന പൈപ്പിെൻറ ഗുണനിലവാരം സംബന്ധിച്ച് വിദഗ്ധരെ ഉപയോഗിച്ച് ശാസ്ത്രീയപഠനം വേണമെന്നും കമീക്ഷൻ ആവശ്യപ്പെട്ടിരുന്നു.
ഹരജി പരിഗണനക്ക് വരുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവുന്നില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം. തുടർ നടപടികൾ ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കപ്പെടാതെ പോകുന്നത് സമ്മർദത്തിെൻറ ഫലമാണോ എന്ന ആശങ്കയും ഇവർക്കുണ്ട്. അതേസമയം പദ്ധതി അവസാനഘട്ടത്തിലാണെന്ന അധികൃതരുടെ അവകാശവദം ശരിയല്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.